ప్రతిష్ఠిత స్థలముగా
യെഹെസ്കേൽ 45:1
ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോള്‍, നിങ്ങള്‍ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവേക്കു വഴിപാടായി അര്‍പ്പിക്കേണം; അതു ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം.
യെഹെസ്കേൽ 44:28
അവരുടെ അവകാശമോ, ഞാന്‍ തന്നേ അവരുടെ അവകാശം; നിങ്ങള്‍ അവര്‍ക്കും യിസ്രായേലില്‍ സ്വത്തു ഒന്നും കൊടുക്കരുതു; ഞാന്‍ തന്നേ അവരുടെ സ്വത്താകുന്നു.
യെഹെസ്കേൽ 48:11
അതു എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേല്‍മക്കള്‍ തെറ്റിപ്പോയ കാലത്തു ലേവ്യര്‍ തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാര്‍ക്കുംള്ളതായിരിക്കേണം.
ఆ భూమి
യെഹെസ്കേൽ 40:45
അവന്‍ എന്നോടു കല്പിച്ചതുതെക്കോട്ടു ദര്‍ശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാര്‍ക്കുംള്ളതു.
യെഹെസ്കേൽ 43:19
എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാര്‍ക്കും നീ പാപയാഗമായി ഒരു കാളകൂട്ടിയെ കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യെഹെസ്കേൽ 44:13
അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാനും അതിവിശുദ്ധങ്ങളായ എന്റെ സകല വിശുദ്ധവസ്തുക്കളെയും തൊടുവാനും എന്നോടു അടുത്തുവരാതെ തങ്ങളുടെ ലജ്ജയും തങ്ങള്‍ ചെയ്ത മ്ളേച്ഛതകളും വഹിക്കേണം.
യെഹെസ്കേൽ 44:14
എന്നാല്‍ ആലയത്തിന്റെ എല്ലാ വേലെക്കും അതില്‍ ചെയ്‍വാനുള്ള എല്ലാറ്റിന്നും ഞാന്‍ അവരെ അതില്‍ കാര്യവിചാരകന്മാരാക്കി വേക്കും.
സംഖ്യാപുസ്തകം 16:5
അവന്‍ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതുനാളെ രാവിലെ യഹോവ തനിക്കുള്ളവന്‍ ആരെന്നും തന്നോടടുപ്പാന്‍ തക്കവണ്ണം വിശുദ്ധന്‍ ആരെന്നും കാണിക്കും; താന്‍ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും.