తులమొకటింటికి
പുറപ്പാട് 30:13
എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെല്‍ കൊടുക്കേണം. ശേക്കെല്‍ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെല്‍ യഹോവേക്കു വഴിപാടു ആയിരിക്കേണം.
ലേവ്യപുസ്തകം 27:25
എന്നാല്‍ ഒരുത്തന്‍ തനിക്കുള്ള ആള്‍, മൃഗം, അവകാശനിലം മുതലായി യഹോവേക്കു കൊടുക്കുന്ന യാതൊരു ശപഥാര്‍പ്പിതവും വില്‍ക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാര്‍പ്പിതം ഒക്കെയും യഹോവേക്കു അതിവിശുദ്ധം ആകുന്നു.
സംഖ്യാപുസ്തകം 3:47
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെല്‍ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.