మీరు కాపా డక
ലേവ്യപുസ്തകം 22:2-33
2
യിസ്രായേല്‍മക്കള്‍ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ചു അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചു നില്‍ക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം. ഞാന്‍ യഹോവ ആകുന്നു.
3
നീ അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ തലമുറകളില്‍ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോള്‍ യിസ്രായേല്‍മക്കള്‍ യഹോവേക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോടു അടുത്താല്‍ അവനെ എന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളയേണം; ഞാന്‍ യഹോവ ആകുന്നു.
4
അഹരോന്റെ സന്തതിയില്‍ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ളസ്രവക്കാരനോ ആയാല്‍ അവന്‍ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുതു; ശവത്താല്‍ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും
5
അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ടു അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും
6
ഇങ്ങനെ തൊട്ടുതീണ്ടിയവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവന്‍ ദേഹം വെള്ളത്തില്‍ കഴുകിയല്ലാതെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുതു.
7
സൂര്യന്‍ അസ്തമിച്ചശേഷം അവന്‍ ശുദ്ധനാകും; പിന്നെ അവന്നു വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കാം; അതു അവന്റെ ആഹാരമല്ലോ.
8
താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ടു തന്നെത്താല്‍ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.
9
ആകയാല്‍ അവര്‍ എന്റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെ മേല്‍ പാപം വരുത്തുകയും അതിനാല്‍ മരിക്കയും ചെയ്യാതിരിപ്പാന്‍ അവ പ്രമാണിക്കേണം; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
10
യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്റെ അടുക്കല്‍ വന്നു പാര്‍ക്കുംന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു.
11
എന്നാല്‍ പുരോഹിതന്‍ ഒരുത്തനെ വിലെക്കു വാങ്ങിയാല്‍ അവന്നും വീട്ടില്‍ പിറന്നുണ്ടായവന്നും ഭക്ഷിക്കാം; ഇവര്‍ക്കും അവന്റെ ആഹാരം ഭക്ഷിക്കാം.
12
പുരോഹിതന്റെ മകള്‍ അന്യകുടുംബക്കാരന്നു ഭാര്യയായാല്‍ അവള്‍ വിശുദ്ധസാധനങ്ങളായ വഴിപാടു ഒന്നും ഭക്ഷിക്കരുതു.
13
പുരോഹിതന്റെ മകള്‍ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ ബാല്യത്തില്‍ എന്നപോലെ മടങ്ങിവന്നാല്‍ അവള്‍ക്കു അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാല്‍ യാതൊരു അന്യനും അതു ഭക്ഷിക്കരുതു.
14
ഒരുത്തന്‍ അബദ്ധവശാല്‍ വിശുദ്ധസാധനം ഭക്ഷിച്ചുപോയാല്‍ അവന്‍ വിശുദ്ധസാധനം അഞ്ചില്‍ ഒരംശവും കൂട്ടി പുരോഹിതന്നു കൊടുക്കേണം.
15
യിസ്രായേല്‍മക്കള്‍ യഹോവേക്കു അര്‍പ്പിക്കുന്ന വിശുദ്ധസാധനങ്ങള്‍ അശുദ്ധമാക്കരുതു.
16
അവരുടെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കുന്നതില്‍ അവരുടെ മേല്‍ അകൃത്യത്തിന്റെ കുറ്റം വരുത്തരുതു; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
17
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
18
നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്തക്കവണ്ണം അതു മാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ കോലാടുകളില്‍നിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം.
19
ഊനമുള്ള യാതൊന്നിനെയും നിങ്ങള്‍ അര്‍പ്പിക്കരുതു; അതിനാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.
20
കുരുടു, ചതവു, മുറിവു, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവേക്കു അര്‍പ്പിക്കരുതു; ഇവയില്‍ ഒന്നിനെയും യഹോവേക്കു യാഗപീഠത്തിന്മേല്‍ ദഹനയാഗമായി അര്‍പ്പിക്കരുതു;
21
അവയവങ്ങളില്‍ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ടു അര്‍പ്പിക്കാം; എന്നാല്‍ നേര്‍ച്ചയായിട്ടു അതു പ്രസാദമാകയില്ല.
22
വരിചതെച്ചതോ എടുത്തുകളഞ്ഞതോ ഉടെച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങള്‍ യഹോവേക്കു അര്‍പ്പിക്കരുതു; ഇങ്ങനെ നിങ്ങളുടെ ദേശത്തു ചെയ്യരുതു.
23
അന്യന്റെ കയ്യില്‍നിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ടു അര്‍പ്പിക്കരുതു; അവേക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.
24
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
25
ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാല്‍ ഏഴു ദിവസം തള്ളയുടെ അടുക്കല്‍ ഇരിക്കേണം; എട്ടാം ദിവസം മുതല്‍ അതു യഹോവേക്കു ദഹനയാഗമായി പ്രസാദമാകും.
26
പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തില്‍ അറുക്കരുതു.
27
യഹോവേക്കു സ്തോത്രയാഗം അര്‍പ്പിക്കുമ്പോള്‍ അതു പ്രസാദമാകത്തക്കവണ്ണം അര്‍പ്പിക്കേണം.
28
അന്നു തന്നേ അതിനെ തിന്നേണം; രാവിലെവരെ അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; ഞാന്‍ യഹോവ ആകുന്നു.
29
ആകയാല്‍ നിങ്ങള്‍ എന്റെ കല്പനകള്‍ പ്രമാണിച്ചു ആചരിക്കേണം; ഞാന്‍ യഹോവ ആകുന്നു.
30
എന്റെ വിശുദ്ധനാമത്തെ നിങ്ങള്‍ അശുദ്ധമാക്കരുതു; യിസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടേണം; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
31
നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാന്‍ യഹോവ ആകുന്നു.
സംഖ്യാപുസ്തകം 18:3-5
3
അവര്‍ നിനക്കും കൂടാരത്തിന്നൊക്കെയും ആവശ്യമുള്ള കാര്യം നോക്കേണം; എന്നാല്‍ അവരും നിങ്ങളും കൂടെ മരിക്കാതിരിക്കേണ്ടതിന്നു അവര്‍ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുതു.
4
അവര്‍ നിന്നോടു ചേര്‍ന്നു സമാഗമനക്കുടാരം സംബന്ധിച്ചുള്ള സകലവേലെക്കുമായി കൂടാരത്തിന്റെ കാര്യം നോക്കേണം; ഒരു അന്യനും നിങ്ങളോടു അടുക്കരുതു.
5
യിസ്രായേല്‍മക്കളുടെ മേല്‍ ഇനി ക്രോധം വരാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാര്യം നിങ്ങള്‍ നോക്കേണം.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 7:53
അവന്നു നിങ്ങള്‍ ഇപ്പോള്‍ ദ്രോഹികളും കുലപാതകരും ആയിത്തീര്‍ന്നു; നിങ്ങള്‍ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.
1 തിമൊഥെയൊസ് 6:13
എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പില്‍ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നു.
2 തിമൊഥെയൊസ് 4:1
ഞാന്‍ ദൈവത്തെയും, ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു;
కాపాడవలెనని
യെഹെസ്കേൽ 44:14
എന്നാല്‍ ആലയത്തിന്റെ എല്ലാ വേലെക്കും അതില്‍ ചെയ്‍വാനുള്ള എല്ലാറ്റിന്നും ഞാന്‍ അവരെ അതില്‍ കാര്യവിചാരകന്മാരാക്കി വേക്കും.
യെഹെസ്കേൽ 44:16
അവര്‍ എന്റെ വിശുദ്ധമന്ദിരത്തില്‍ കടന്നു എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്റെ മേശയുടെ അടുക്കല്‍ വരികയും എന്റെ കാര്യവിചാരണ നടത്തുകയും വേണം.
യെഹെസ്കേൽ 40:45
അവന്‍ എന്നോടു കല്പിച്ചതുതെക്കോട്ടു ദര്‍ശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാര്‍ക്കുംള്ളതു.
യെഹെസ്കേൽ 40:46
വടക്കോട്ടു ദര്‍ശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാര്‍ക്കുംള്ളതു; ഇവര്‍ യഹോവേക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരില്‍ സാദോക്കിന്റെ പുത്രന്മാരാകുന്നു.
1 ദിനവൃത്താന്തം 23:32
എസ്രാ 8:24-30
24
പിന്നെ ഞാന്‍ പുരോഹിതന്മാരുടെ പ്രധാനികളില്‍വെച്ചു ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരില്‍ പത്തുപേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.
25
രാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകെക്കു അര്‍പ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാന്‍ അവര്‍ക്കും തൂക്കിക്കൊടുത്തു.
26
ഞാന്‍ അവരുടെ കയ്യില്‍ അറുനൂറ്റമ്പതു താലന്ത് വെള്ളിയും നൂറു താലന്ത് വെള്ളിയുപകരണങ്ങളും നൂറു താലന്ത് പൊന്നും
27
ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു പൊന്‍ പാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ടു പാത്രങ്ങളും തൂക്കിക്കൊടുത്തു.
28
ഞാന്‍ അവരോടുനിങ്ങള്‍ ദൈവത്തിന്നു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു ഔദാര്യ ദാനമാകുന്നു;
29
നിങ്ങള്‍ അവയെ യെരൂശലേമില്‍ യഹോവയുടെ ആലയത്തിലെ അറകളില്‍ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികള്‍ക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാര്‍ക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊള്‍വിന്‍ എന്നു പറഞ്ഞു.
30
അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമില്‍ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിന്നു തൂക്കപ്രകാരം ഏറ്റുവാങ്ങി.