it is come
യെഹെസ്കേൽ 7:2-10
2
മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു യിസ്രായേല്‍ദേശത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.
4
എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള്‍ നിന്റെ നടുവില്‍ വെളിപ്പെട്ടുവരും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
5
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഒരു അനര്‍ത്ഥം ഒരു അനര്‍ത്ഥം ഇതാ, വരുന്നു!
6
അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്റെ നേരെ ഉണര്‍ന്നുവരുന്നു! ഇതാ, അതു വരുന്നു.
7
ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാള്‍ അടുത്തു; മലകളില്‍ ആര്‍പ്പുവിളി; സന്തോഷത്തിന്റെ ആര്‍പ്പുവിളിയല്ല.
8
ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ എന്റെ ക്രോധം നിന്റെമേല്‍ പകര്‍ന്നു, എന്റെ കോപം നിന്നില്‍ നിവര്‍ത്തിക്കും; ഞാന്‍ നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം വിധിച്ചു നിന്റെ സകലമ്ളേച്ഛതകള്‍ക്കും നിന്നോടു പകരം ചെയ്യും.
9
എന്റെ കണ്ണു ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം ഞാന്‍ നിന്നോടു പകരം ചെയ്യും; നിന്റെ മ്ളേച്ഛതകള്‍ നിന്റെ നടുവില്‍ വെളിപ്പെട്ടുവരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നതു എന്നു നിങ്ങള്‍ അറിയും.
10
ഇതാ, നാള്‍; ഇതാ, അതു വരുന്നു; നിന്റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്തു അഹങ്കാരം തളിര്‍ത്തിരിക്കുന്നു.
യെശയ്യാവ് 33:10-12
10
ഇപ്പോള്‍ ഞാന്‍ എഴുന്നേലക്കും; ഇപ്പോള്‍ ഞാന്‍ എന്നെത്തന്നേ ഉയര്‍ത്തും; ഇപ്പോള്‍ ഞാന്‍ ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
11
നിങ്ങള്‍ വൈക്കോലിനെ ഗര്‍ഭം ധരിച്ചു താളടിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായിനിങ്ങളെ ദഹിപ്പിച്ചുകളയും.
12
വംശങ്ങള്‍ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയില്‍ ഇട്ടു ചുട്ടുകളയും.
വെളിപ്പാട് 16:17
ഏഴാമത്തവന്‍ തന്റെ കലശം ആകശത്തില്‍ ഒഴിച്ചു; അപ്പോള്‍ സംഭവിച്ചുതീര്‍ന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തില്‍ നിന്നു വന്നു.
വെളിപ്പാട് 21:6
പിന്നെയും അവന്‍ എന്നോടു അരുളിച്ചെയ്തതുസംഭവിച്ചുതീര്‍ന്നു; ഞാന്‍ അല്ഫയും ഔമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാന്‍ ജിവനീരുറവില്‍ നിന്നു സൌജന്യമായി കൊടുക്കും.
this
യെഹെസ്കേൽ 38:17
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ യിസ്രായേലിന്നു വിരോധമായി വരുത്തും എന്നു പണ്ടത്തെ കാലത്തു അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്റെ ദാസന്മാര്‍മുഖാന്തരം ഞാന്‍ അന്നു അരുളിച്ചെയ്തതു നിന്നെക്കുറിച്ചല്ലയോ?
2 പത്രോസ് 3:8
എന്നാല്‍ പ്രിയമുള്ളവരേ, കര്‍ത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്‍യ്യം നിങ്ങള്‍ മറക്കരുതു.