hide
യെഹെസ്കേൽ 39:23-25
23
യിസ്രായേല്‍ഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവര്‍ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാന്‍ എന്റെ മുഖം അവര്‍ക്കും മറെച്ചു, അവരൊക്കെയും വാള്‍കൊണ്ടു വീഴേണ്ടതിന്നു അവരെ അവരുടെ വൈരികളുടെ കയ്യില്‍ ഏല്പിച്ചു എന്നും ജാതികള്‍ അറിയും.
24
അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങള്‍ക്കും തക്കവണ്ണം ഞാന്‍ അവരോടു പ്രവര്‍ത്തിച്ചു എന്റെ മുഖം അവര്‍ക്കും മറെച്ചു.
25
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇപ്പോള്‍ ഞാന്‍ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേല്‍ഗൃഹത്തോടൊക്കെയും കരുണ ചെയ്തു എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷണത കാണിക്കും.
യെഹെസ്കേൽ 37:26
ഞാന്‍ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവര്‍ക്കും ഒരു ശാശ്വതനിയമമായിരിക്കും; ഞാന്‍ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവില്‍ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
യെഹെസ്കേൽ 37:27
എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാന്‍ അവര്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.
യെശയ്യാവ് 45:17
യിസ്രായേലോ യഹോവയാല്‍ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങള്‍ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.
യെശയ്യാവ് 54:8-10
8
ക്രോധാധിക്യത്തില്‍ ഞാന്‍ ക്ഷണനേരത്തേക്കു എന്റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാന്‍ നിന്നോടു കരുണകാണിക്കും എന്നു നിന്റെ വീണ്ടേടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു
9
ഇതു എനിക്കു നോഹയുടെ വെള്ളങ്ങള്‍ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാന്‍ സത്യം ചെയ്തതുപോലെ ഞാന്‍ നിന്നോടു കോപിക്കയോ നിന്നെ ഭര്‍‍ത്സിക്കയോ ഇല്ല എന്നു ഞാന്‍ സത്യം ചെയ്തിരിക്കുന്നു
10
പര്‍‍വ്വതങ്ങള്‍ മാറിപ്പോകും, കുന്നുകള്‍ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു
for
യെഹെസ്കേൽ 36:25-27
25
ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും.
26
ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും.
27
ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളില്‍ നടക്കുമാറാക്കും; നിങ്ങള്‍ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.
യെശയ്യാവ് 32:15
ഉയരത്തില്‍നിന്നു ആത്മാവിനെ നമ്മുടെമേല്‍ പകരുവോളം തന്നേ; അപ്പോള്‍ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.
യെശയ്യാവ് 44:3-5
3
ദാഹിച്ചിരിക്കുന്നെടത്തു ഞാന്‍ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേല്‍ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേല്‍ എന്റെ അനുഗ്രഹത്തെയും പകരും.
4
അവര്‍ പുല്ലിന്റെ ഇടയില്‍ നീര്‍ത്തോടുകള്‍ക്കരികെയുള്ള അലരികള്‍പോലെ മുളെച്ചുവരും.
5
ഞാന്‍ യഹോവേക്കുള്ളവന്‍ എന്നു ഒരുത്തന്‍ പറയും; മറ്റൊരുത്തന്‍ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തന്‍ തന്റെ കൈമേല്‍യഹോവേക്കുള്ളവന്‍ എന്നു എഴുതി, യിസ്രായേല്‍ എന്നു മറുപേര്‍ എടുക്കും.
യെശയ്യാവ് 59:20
എന്നാല്‍ സീയോന്നും യാക്കോബില്‍ അതിക്രമം വിട്ടുതിരിയുന്നവര്‍‍ക്കും അവന്‍ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു
യെശയ്യാവ് 59:21
ഞാന്‍ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നുനിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായില്‍ ഞാന്‍ തന്ന എന്റെ വചനങ്ങളും നിന്റെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ സന്‍ തതിയുടെ വായില്‍ നിന്നും ഇന്നുമുതല്‍ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു
യോവേൽ 2:28
അതിന്റെ ശേഷമോ, ഞാന്‍ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാര്‍ ദര്‍ശനങ്ങളെ ദര്‍ശിക്കും.
സെഖര്യാവ് 12:10
ഞാന്‍ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവര്‍ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവന്‍ അവനെക്കുറിച്ചു വ്യസനിക്കും.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 2:17
“അന്ത്യകാലത്തു ഞാന്‍ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും.”
അപ്പൊസ്തലരുടെ പ്രവൃത്തികൾ 2:18
എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാന്‍ ആ നാളുകളില്‍ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 2:33
ദാവീദ് സ്വര്‍ഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാല്‍ അവന്‍
1 യോഹന്നാൻ 3:24
അവന്റെ കല്പനകളെ പ്രമാണിക്കുന്നവന്‍ അവനിലും അവന്‍ ഇവനിലും വസിക്കുന്നു. അവന്‍ നമ്മില്‍ വസിക്കുന്നു എന്നു അവന്‍ നമുക്കു തന്ന ആത്മാവിനാല്‍ നാം അറിയുന്നു.