യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതുഅവര്‍ നിവിര്‍ന്നു നിലക്കുമ്പോള്‍ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തില്‍ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായില്‍ തന്നേ ചീഞ്ഞഴുകിപ്പോകും.
13
അന്നാളില്‍ യഹോവയാല്‍ ഒരു മഹാപരാഭവം അവരുടെ ഇടയില്‍ ഉണ്ടാകും; അവര്‍ ഔരോരുത്തന്‍ താന്താന്റെ കൂട്ടുകരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.
14
യെഹൂദയും യെരൂശലേമില്‍വെച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും.
15
അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവര്‍കഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങള്‍ക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.
പിന്നെ യഹോവ മോശെയോടുമിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാന്‍ നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.
23
മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു.
24
ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതല്‍ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.
അങ്ങനെ അവര്‍ യിസ്രായേലിന്റെ മുമ്പില്‍നിന്നു ഔടി; ബേത്ത്-ഹോരോന്‍ ഇറക്കത്തില്‍വെച്ചു അസേക്കവരെ യഹോവ ആകാശത്തില്‍നിന്നു വലിയ കല്ലു അവരുടെ മേല്‍ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേല്‍മക്കള്‍ വാള്‍കൊണ്ടു കൊന്നവരെക്കാള്‍ കല്മഴയാല്‍ മരിച്ചുപോയവര്‍ അധികം ആയിരുന്നു.
യഹോവ തന്റെ മഹത്വമുള്ള മേഘനാദം കേള്‍പ്പിക്കയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റു മഴക്കോള്‍, കന്മഴ എന്നിവയോടും കൂടെ തന്റെ ഭുജത്തിന്റെ അവതരണം കാണിക്കയും ചെയ്യും.
31
യഹോവയുടെ മേഘനാദത്താല്‍ അശ്ശൂര്‍ തകര്‍ന്നുപോകും; തന്റെ വടികൊണ്ടു അവന്‍ അവനെ അടിക്കും.
32
യഹോവ അവനെ വിധിദണ്ഡുകൊണ്ടു അടിക്കുന്ന ഔരോ അടിയോടും കൂടെ തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉണ്ടായിരിക്കും; അവന്‍ അവരോടു തകര്‍ത്ത പടവെട്ടും.
33
പണ്ടു തന്നേ ഒരു ദഹനസ്ഥലം ഒരുക്കീട്ടുണ്ടല്ലോ; അതു രാജാവിന്നായിട്ടും ഒരുക്കിയിരിക്കുന്നു; അവന്‍ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയില്‍ വളരെ തീയും വിറകും ഉണ്ടു; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.