Come
യെഹെസ്കേൽ 37:5
യഹോവയായ കര്‍ത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജീവിക്കേണ്ടതിന്നു ഞാന്‍ നിങ്ങളില്‍ ശ്വാസം വരുത്തും.
യെഹെസ്കേൽ 37:14
നിങ്ങള്‍ ജീവക്കേണ്ടതിന്നു ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളില്‍ ആക്കും; ഞാന്‍ നിങ്ങളെ സ്വദേശത്തു പാര്‍പ്പിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തു നിവര്‍ത്തിച്ചുമിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു യഹോവയുടെ അരുളപ്പാടു.
ഉത്തമഗീതം 4:16
വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തില്‍നിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേല്‍ ഊതുക; എന്റെ പ്രിയന്‍ തന്റെ തോട്ടത്തില്‍ വന്നു അതിനെ വിശിഷ്ടഫലം ഭുജിക്കട്ടെ.
യോഹന്നാൻ 3:8
കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാല്‍ ജനിച്ചവന്‍ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.