as the flock
പുറപ്പാട് 23:17
സംവത്സരത്തില്‍ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങള്‍ എല്ലാം കര്‍ത്താവായ യഹോവയുടെ മുമ്പാകെ വരേണം.
പുറപ്പാട് 34:23
സംവത്സരത്തില്‍ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കയും യിസ്രായേലിന്റെ ദൈവമായി യഹോവയായ കര്‍ത്താവിന്റെ മുമ്പാകെ വരേണം.
ആവർത്തനം 16:16
നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തില്‍ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയില്‍ വരേണം; എന്നാല്‍ യഹോവയുടെ സന്നിധിയില്‍ വെറുങ്കയ്യായി വരരുതു.
2 ദിനവൃത്താന്തം 7:8
ശലോമോനും ഹമാത്തിന്റെ അതിര്‍മുതല്‍ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു.
2 ദിനവൃത്താന്തം 30:21-27
21
അങ്ങനെ യെരൂശലേമില്‍ വന്നുകൂടിയിരുന്ന യിസ്രായേല്‍മക്കള്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാല്‍ യഹോവേക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.
22
യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയില്‍ സാമര്‍ത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവര്‍ സമാധാനയാഗങ്ങള്‍ അര്‍പ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.
23
പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാന്‍ സര്‍വ്വസഭയും നിര്‍ണ്ണയിച്ചു. അങ്ങനെ അവര്‍ വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.
24
യെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാര്‍ തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു.
25
യെഹൂദയുടെ സര്‍വ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലില്‍നിന്നു വന്ന സര്‍വ്വസഭയും യിസ്രായേല്‍ ദേശത്തുനിന്നു വന്നു യെഹൂദയില്‍ പാര്‍ത്തിരുന്ന പരദേശികളും സന്തോഷിച്ചു.
26
അങ്ങനെ യെരൂശലേമില്‍ മഹാസന്തോഷം ഉണ്ടായി; യിസ്രായേല്‍രാജാവായ ദാവീദിന്റെ മകന്‍ ശലോമോന്റെ കാലംമുതല്‍ ഇതുപോലെ യെരൂശലേമില്‍ സംഭവിച്ചിട്ടില്ല.
27
ഒടുവില്‍ ലേവ്യരായ പുരോഹിതന്മാര്‍ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേള്‍ക്കപ്പെടുകയും അവരുടെ പ്രാര്‍ത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വര്‍ഗ്ഗത്തില്‍ എത്തുകയും ചെയ്തു.
2 ദിനവൃത്താന്തം 35:7-19
7
യോശീയാവു അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും വേണ്ടി പെസഹ യാഗങ്ങള്‍ക്കായിട്ടു രാജാവിന്റെ വക ആട്ടിന്‍ കൂട്ടത്തില്‍നിന്നു ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിന്‍ കുട്ടിയെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്തു.
8
അവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രാമണികളായ ഹില്‍ക്കീയാവും സെഖര്‍യ്യാവും യെഹീയേലും പുരോഹിതന്മാര്‍ക്കും പെസഹയാഗങ്ങള്‍ക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു.
9
കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യര്‍ക്കും പെസഹയാഗങ്ങള്‍ക്കായിട്ടു അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.
10
ഇങ്ങനെ ശുശ്രൂഷക്രമത്തിലായി; രാജകല്പനപ്രകാരം പുരോഹിതന്മാര്‍ തങ്ങളുടെ സ്ഥാനത്തും ലേവ്യര്‍ ക്കുറുക്കുറായും നിന്നു.
11
അവന്‍ പെസഹ അറുത്തു; പുരോഹിതന്മാര്‍ അവരുടെ കയ്യില്‍നിന്നു രക്തം വാങ്ങി തളിക്കയും ലേവ്യര്‍ തോലുരിക്കയും ചെയ്തു.
12
പിന്നെ മോശെയുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ യഹോവേക്കു അര്‍പ്പിക്കേണ്ടതിന്നു അവര്‍ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാന്‍ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
13
അവര്‍ വിധിപോലെ പെസഹയെ തീയില്‍ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സര്‍വ്വജനത്തിന്നും വേഗത്തില്‍ വിളമ്പിക്കൊടുത്തു.
14
പിന്നെ അവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാര്‍ ഹോമയാഗങ്ങളും മേദസ്സും അര്‍പ്പിക്കുന്നതില്‍ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യര്‍ തങ്ങള്‍ക്കും അഹരോന്യരായ പുരോഹിതന്മാര്‍ക്കും വേണ്ടി ഒരുക്കി.
15
ആസാഹ്യരായ സംഗീതക്കാര്‍ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദര്‍ശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതില്‍കാവല്‍ക്കാര്‍ അതതു വാതില്‍ക്കലും നിന്നു; അവര്‍ക്കും തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാന്‍ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യര്‍ അവര്‍ക്കും ഒരുക്കിക്കൊടുത്തു.
16
ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേല്‍ ഹോമയാഗങ്ങള്‍ അര്‍പ്പിപ്പാനും വേണ്ടിയുള്ള യഹോവയുടെ സകലശുശ്രൂഷയും അന്നു ക്രമത്തിലായി.
17
അവിടെ ഉണ്ടായിരുന്ന യിസ്രായേല്‍ മക്കള്‍ ആ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.
18
ശമൂവേല്‍പ്രവാചകന്റെ കാലംമുതല്‍ യിസ്രായേലില്‍ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലായെഹൂദയും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേല്‍രാജാക്കന്മാരാരും ആചരിച്ചിട്ടില്ല.
19
യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടില്‍ ഈ പെസഹ ആചരിച്ചു.
സെഖര്യാവ് 8:19-23
19
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന്നു ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിന്‍ .
20
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാന്‍ ഇടയാകും.
21
ഒരു പട്ടണത്തിലെ നിവാസികള്‍ മറ്റൊന്നിലേക്കു ചെന്നുവരുവിന്‍ , നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും.
22
അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമില്‍ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.
23
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേര്‍ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചുദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങള്‍ കേട്ടിരിക്കയാല്‍ ഞങ്ങള്‍ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 2:5-11
5
അന്നു ആകാശത്തിന്‍ കീഴുള്ള സകല ജാതികളില്‍ നിന്നും യെരൂശലേമില്‍ വന്നു പാര്‍ക്കുംന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാര്‍ ഉണ്ടായിരുന്നു.
6
ഈ മുഴക്കം ഉണ്ടായപ്പോള്‍ പുരുഷാരം വന്നു കൂടി, ഔരോരുത്തന്‍ താന്താന്റെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.
7
എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടുഈ സംസാരിക്കുന്നവര്‍ എല്ലാം ഗലീലക്കാര്‍ അല്ലയോ?
8
പിന്നെ നാം ഔരോരുത്തന്‍ ജനിച്ച നമ്മുടെ സ്വന്ത ഭാഷയില്‍ അവര്‍ സംസാരിച്ചു കേള്‍ക്കുന്നതു എങ്ങനെ?
9
പര്‍ത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും
10
പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേര്‍ന്ന ലിബ്യാപ്രദേശങ്ങളിലും പാര്‍ക്കുംന്നവരും റോമയില്‍ നിന്നു വന്നു പാര്‍ക്കുംന്നവരും യെഹൂദന്മാരും യെഹൂദ മതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം
11
ഈ നമ്മുടെ ഭാഷകളില്‍ അവര്‍ ദൈവത്തിന്റെ വന്‍ കാര്യങ്ങളെ പ്രസ്താവിക്കുന്നതു കേള്‍ക്കുന്നുവല്ലോ എന്നു പറഞ്ഞു.
the waste
യെഹെസ്കേൽ 36:33-35
33
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കുന്ന നാളില്‍ നിങ്ങളുടെ പട്ടണങ്ങളില്‍ ഞാന്‍ ആളെ പാര്‍പ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
34
വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
35
ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെന്‍ തോട്ടം പോലെയായ്തീര്‍ന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങള്‍ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീര്‍ന്നുവല്ലോ എന്നു അവര്‍ പറയും.
യെഹെസ്കേൽ 34:31
എന്നാല്‍ എന്റെ മേച്ചല്‍പുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങള്‍ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യിരെമ്യാവു 30:19
ഞാന്‍ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേല്‍ അടിച്ചു നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്റെ യൌവനത്തിലെ നിന്ദയല്ലോ ഞാന്‍ വഹിക്കുന്നതു എന്നിങ്ങനെ എഫ്രയീം വിലപിക്കുന്നതു ഞാന്‍ നല്ലവണ്ണം കേട്ടിരിക്കുന്നു.
യിരെമ്യാവു 31:27
ഞാന്‍ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?
യിരെമ്യാവു 31:28
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ നഗരത്തെ കല്ദയരുടെ കയ്യിലും ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും ഏല്പിക്കും; അവന്‍ അതിനെ പിടിക്കും.
യോഹന്നാൻ 10:16
ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്കു ഉണ്ടു; അവയെയും ഞാന്‍ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേള്‍ക്കും; ഒരാട്ടിന്‍ കൂട്ടവും ഒരിടയനും ആകും.
വെളിപ്പാട് 7:4-9
4
മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു; യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍.
5
യെഹൂദാഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം; രൂബേന്‍ ഗോത്രത്തില്‍ പന്തീരായിരം; ഗാദ് ഗോത്രത്തില്‍ പന്തീരായിരം;
6
ആശേര്‍ഗോത്രത്തില്‍ പന്തീരായിരം; നപ്താലിഗോത്രത്തില്‍ പന്തീരായിരം; മനശ്ശെഗോത്രത്തില്‍ പന്തീരായിരം;
7
ശിമെയോന്‍ ഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാര്‍ഗോത്രത്തില്‍ പന്തീരായിരം;
8
സെബൂലോന്‍ ഗോത്രത്തില്‍ പന്തീരായിരം; യോസേഫ് ഗോത്രത്തില്‍ പന്തീരായിരം; ബെന്യാമീന്‍ ഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തിരായിരം പേര്‍.
9
ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യില്‍ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിലക്കുന്നതു ഞാന്‍ കണ്ടു.