For I will take you from among the heathen, and gather you out of all countries, and will bring you into your own land.
യെഹെസ്കേൽ 11:17
ആകയാല്‍ നീ പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളെ ജാതികളില്‍നിന്നു ശേഖരിച്ചു, നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളില്‍നിന്നു കൂട്ടിച്ചേര്‍ത്തു യിസ്രായേല്‍ദേശം നിങ്ങള്‍ക്കു തരും.
യെഹെസ്കേൽ 34:13
ഞാന്‍ അവയെ ജാതികളുടെ ഇടയില്‍നിന്നു പുറപ്പെടുവിച്ചു ദേശങ്ങളില്‍ നിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേല്‍മലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും.
യെഹെസ്കേൽ 37:21
പിന്നെ നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യിസ്രായേല്‍ മക്കളെ അവര്‍ ചെന്നു ചേര്‍ന്നിരിക്കുന്ന ജാതികളുടെ ഇടയില്‍നിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.
യെഹെസ്കേൽ 37:25
എന്റെ ദാസനായ യാക്കോബിന്നു ഞാന്‍ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര്‍ പാര്‍ത്തിരുന്നതും ആയ ദേശത്തു അവര്‍ പാര്‍ക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവര്‍ക്കും പ്രഭുവായിരിക്കും.
യെഹെസ്കേൽ 39:27
ആരും അവരെ ഭയപ്പെടുത്താതെ അവര്‍ തങ്ങളുടെ ദേശത്തു നിര്‍ഭയമായി വസിക്കുമ്പോള്‍, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സര്‍വ്വദ്രോഹങ്ങളും മറക്കും.
യെഹെസ്കേൽ 39:28
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരില്‍ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാല്‍ ഞാന്‍ അവരുടെ ദൈവമായ യഹോവ എന്നു അവര്‍ അറിയും.
ആവർത്തനം 30:3-5
3
നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളില്‍നിന്നും നിന്നെ കൂട്ടിച്ചേര്‍ക്കുംകയും ചെയ്യും.
4
നിനക്കുള്ളവര്‍ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേര്‍ക്കും; അവിടെനിന്നു അവന്‍ നിന്നെ കൊണ്ടുവരും.
5
നിന്റെ പിതാക്കന്മാര്‍ക്കും കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവന്‍ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാള്‍ നിന്നെ വര്‍ദ്ധിപ്പിക്കും.
സങ്കീർത്തനങ്ങൾ 107:2
യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!
സങ്കീർത്തനങ്ങൾ 107:3
യഹോവ വൈരിയുടെ കയ്യില്‍നിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
യെശയ്യാവ് 11:11-16
11
അന്നാളില്‍ കര്‍ത്താവു തന്റെ ജനത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്‍നിന്നും മിസ്രയീമില്‍നിന്നും പത്രോസില്‍നിന്നും കൂശില്‍നിന്നും ഏലാമില്‍നിന്നും ശിനാരില്‍നിന്നും ഹമാത്തില്‍നിന്നും സമുദ്രത്തിലെ ദ്വീപുകളില്‍നിന്നും വീണ്ടുകൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും.
12
അവന്‍ ജാതികള്‍ക്കു ഒരു കൊടി ഉയര്‍ത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേര്‍ക്കുംകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളില്‍നിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.
13
എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവര്‍ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.
14
അവര്‍ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേല്‍ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവേക്കും; അമ്മോന്യര്‍ അവരെ അനുസരിക്കും.
15
യഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവന്‍ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഔങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും.
16
മിസ്രയീമില്‍നിന്നു പുറപ്പെട്ട നാളില്‍ യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരില്‍നിന്നു അവന്റെ ജനത്തില്‍ ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും.
യെശയ്യാവ് 27:12
അന്നാളില്‍ യഹോവ നദിമുതല്‍ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേല്‍ മക്കളേ, നിങ്ങളെ ഔരോന്നായി പെറുക്കി എടുക്കും.
യെശയ്യാവ് 27:13
അന്നാളില്‍ മഹാകാഹളം ഊതും; അശ്ശൂര്‍ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവയെ നമസ്കരിക്കും.
യെശയ്യാവ് 43:5
ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാന്‍ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും.
യെശയ്യാവ് 43:6
ഞാന്‍ വടക്കിനോടുതരിക എന്നും തെക്കിനോടുതടുത്തുവെക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും
യിരെമ്യാവു 23:3-8
3
യഹോവ എന്നോടുയിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു; അതിന്നു ഞാന്‍ അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും ആകാത്തതോ എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആകുന്നു എന്നു പറഞ്ഞു.
4
അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
5
യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാന്‍ വിചാരിക്കും.
6
ഞാന്‍ എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേല്‍വെച്ചു അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാന്‍ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല.
7
ഞാന്‍ യഹോവ എന്നു എന്നെ അറിവാന്‍ തക്കഹൃദയം ഞാന്‍ അവര്‍ക്കും കൊടുക്കും; അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായുമിരിക്കും; അവര്‍ പൂര്‍ണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും.
8
എന്നാല്‍ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാര്‍ക്കുംന്നവരെയും ഞാന്‍ , ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
യിരെമ്യാവു 30:3
യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതുനിത്യസ്നേഹംകൊണ്ടു ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിനക്കു ദയ ദീര്‍ഘമാക്കിയിരിക്കുന്നു.
യിരെമ്യാവു 30:18
നീ എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളകൂട്ടിയെപ്പോലെ ഞാന്‍ ശിക്ഷ പ്രാപിച്ചിരിക്കുന്നു; ഞാന്‍ മടങ്ങി വരേണ്ടതിന്നു എന്നെ മടക്കിവരുത്തേണമേ; നീ എന്റെ ദൈവമായ യഹോവയല്ലോ.
യിരെമ്യാവു 31:8
യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകന്‍ ഹനമെയേല്‍ കാവല്പുരമുറ്റത്തു എന്റെ അടുക്കല്‍ വന്നുബെന്യാമീന്‍ ദേശത്തു അനാഥോത്തിലെ എന്റെ നിലം മേടിക്കേണമേ; അവകാശം നിനക്കുള്ളതല്ലോ, വീണ്ടെടുപ്പും നിനക്കുള്ളതു; നീ അതു മേടിച്ചുകൊള്ളേണം എന്നു എന്നോടു പറഞ്ഞു അതു യഹോവയുടെ അരുളപ്പാടു എന്നു ഞാന്‍ ഗ്രഹിച്ചു.
യിരെമ്യാവു 32:37
യിരെമ്യാവു 50:17-20
17
ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു. തട്ടാന്മാര്‍ ഒക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവര്‍ വാര്‍ത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ.
18
അവയില്‍ ശ്വാസവും ഇല്ല. അവ മായയും വ്യര്‍ത്ഥപ്രവൃത്തിയും തന്നേ; സന്ദര്‍ശനകാലത്തു അവ നശിച്ചുപോകും.
19
യാക്കോബിന്റെ ഔഹരിയായവന്‍ ഇവയെപ്പോലെയല്ല; അവന്‍ സര്‍വ്വത്തെയും നിര്‍മ്മിച്ചവന്‍ ; യിസ്രായേല്‍ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.
20
നീ എന്റെ വെണ്മഴുവും യുദ്ധത്തിന്നുള്ള ആയുധങ്ങളും ആകുന്നു; ഞാന്‍ നിന്നെക്കൊണ്ടു ജാതികളെ തകര്‍ക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും.
ഹോശേയ 1:11
യെഹൂദാമക്കളും യിസ്രായേല്‍മക്കളും ഒന്നിച്ചുകൂടി തങ്ങള്‍ക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാള്‍ വലുതായിരിക്കുമല്ലോ.
ആമോസ് 9:14
അപ്പോള്‍ ഞാന്‍ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവര്‍ പണിതു പാര്‍ക്കയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.
ആമോസ് 9:15
ഞാന്‍ അവരെ അവരുടെ ദേശത്തു നടും; ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
റോമർ 11:25
സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിമാന്മാരെന്നു നിങ്ങള്‍ക്കു തന്നേ തോന്നാതിരിപ്പാന്‍ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു; ജാതികളുടെ പൂര്‍ണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.
റോമർ 11:26
ഇങ്ങനെ യിസ്രായേല്‍ മുഴുവനും രക്ഷിക്കപ്പെടും.