Therefore say unto the house of Israel, Thus saith the Lord GOD; I do not this for your sakes, O house of Israel, but for mine holy name's sake, which ye have profaned among the heathen, whither ye went.
യെഹെസ്കേൽ 36:32
നിങ്ങളുടെ നിമിത്തമല്ല ഞാന്‍ ഇതു ചെയ്യുന്നതു എന്നു നിങ്ങള്‍ക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു; യിസ്രായേല്‍ഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിന്‍ .
യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താന്‍ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാല്‍ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യില്‍നിന്നു വീണ്ടെടുത്തതു.
നീ അവരുടെ ദേശം കൈവശമാക്കുവാന്‍ ചെല്ലുന്നതു നിന്റെ നീതിനിമിത്തവും നിന്റെ ഹൃദയപരമാര്‍ത്ഥംനിമിത്തവും അല്ല, ആ ജാതിയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു യഹോവ സത്യം ചെയ്ത വചനം നിവര്‍ത്തിക്കേണ്ടതിന്നും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു.
6
ആകയാല്‍ നിന്റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്റെ നീതിനിമിത്തം അല്ലെന്നു അറിഞ്ഞുകൊള്‍ക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ;
7
നീ മരുഭൂമിയില്‍വെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഔര്‍ക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതല്‍ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങള്‍ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.