1
എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു
2
ഏശാവ് ഹിത്യനായ ഏലോന്റെ മകള്‍ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകള്‍ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും
3
യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
4
ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;
5
ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവര്‍ ഏശാവിന്നു കനാന്‍ ദേശത്തുവെച്ചു ജനിച്ച പുത്രന്മാര്‍.
6
എന്നാല്‍ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാന്‍ ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.
7
അവര്‍ക്കും ഒന്നിച്ചു പാര്‍പ്പാന്‍ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകള്‍ ഹേതുവായി അവര്‍ പരദേശികളായി പാര്‍ത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.
8
അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീര്‍ പര്‍വ്വതത്തില്‍ കുടിയിരുന്നു.
9
സേയീര്‍പര്‍വ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു
10
ഏശാവിന്റെ പുത്രന്മാരുടെ പേരുകള്‍ ഇവഏശാവിന്റെ ഭാര്യയായ ആദയുടെ മകന്‍ എലീഫാസ്; ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകന്‍ രെയൂവേല്‍.
11
എലീഫാസിന്റെ പുത്രന്മാര്‍തേമാന്‍ , ഔമാര്‍, സെഫോ, ഗത്ഥാം, കെനസ്.
12
തിമ്നാ എന്നവള്‍ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവള്‍ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവര്‍ ഏശാവിന്റെ ഭാര്യയായ ആദയുടെ പുത്രന്മാര്‍.
13
രെയൂവേലിന്റെ പുത്രന്മാര്‍നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവര്‍ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാര്‍.
14
സിബെയോന്റെ മകളായ അനയുടെ മകള്‍ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാര്‍ ആരെന്നാല്‍അവള്‍ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
15
ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാര്‍ ആരെന്നാല്‍ഏശാവിന്റെ ആദ്യജാതന്‍ എലീഫാസിന്റെ പുത്രന്മാര്‍തേമാന്‍ പ്രഭു, ഔമാര്‍പ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
16
കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവര്‍ ഏദോംദേശത്തു എലീഫാസില്‍നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍; ഇവര്‍ ആദയുടെ പുത്രന്മാര്‍.
17
ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാര്‍ ആരെന്നാല്‍നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവര്‍ എദോംദേശത്തു രെയൂവേലില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍, ഇവര്‍ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാര്‍.
18
ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാര്‍ ആരെന്നാല്‍യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവര്‍ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍.
19
ഇവര്‍ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരില്‍നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.