the terrible
യെഹെസ്കേൽ 28:7
നീ ദൈവഭാവം നടിക്കയാല്‍ ഞാന്‍ ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവര്‍ നിന്റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.
യെഹെസ്കേൽ 30:11
ദേശത്തെ നശിപ്പിക്കേണ്ടതിന്നു അവനെയും അവനോടുകൂടെ ജാതികളില്‍ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവര്‍ മിസ്രയീമിന്റെ നേരെ വാള്‍ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറെക്കും.
യെഹെസ്കേൽ 31:11
ഞാന്‍ അതിനെ ജാതികളില്‍ ബലവാനായവന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ അതിനോടു ഇടപെടും; അതിന്റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
ആവർത്തനം 28:49
യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയില്‍നിന്നു, ഒരു ജാതിയെ കഴുകന്‍ പറന്നു വരുന്നതുപോലെ നിന്റെമേല്‍ വരുത്തും. അവര്‍ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
ആവർത്തനം 28:50
വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.
ഹബക്കൂക്ക് 1:6
ഞാന്‍ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണര്‍ത്തും; അവര്‍ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തില്‍ നീളെ സഞ്ചരിക്കുന്നു.
ഹബക്കൂക്ക് 1:7
അവര്‍ ഘോരവും ഭയങ്കരവുമായുള്ളവര്‍; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരില്‍നിന്നു തന്നേ പുറപ്പെടുന്നു.
they shall
യെഹെസ്കേൽ 29:19
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യന്നുഞാന്‍ മിസ്രയീംദേശത്തെ ബാബേല്‍രാജാവായ നെബൂഖദ്നേസരിന്നു കൊടുക്കും; അവന്‍ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവര്‍ച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.
യെശയ്യാവ് 25:2
നീ നഗരത്തെ കല്‍ക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീര്‍ത്തു; അതു ഒരു നാളും പണികയില്ല.
യെശയ്യാവ് 25:3
അതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.