వారికి
യെഹെസ്കേൽ 17:18-20
18
അവന്‍ ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവന്‍ കയ്യടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാല്‍ അവന്‍ ഒഴിഞ്ഞുപോകയില്ല.
19
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നാണ, അവന്‍ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാന്‍ അവന്റെ തലമേല്‍ വരുത്തും.
20
ഞാന്‍ എന്റെ വല അവന്റെമേല്‍ വീശും; അവന്‍ എന്റെ കണിയില്‍ അകപ്പെടും; ഞാന്‍ അവനെ ബാബേലിലേക്കു കൊണ്ടുചെന്നു, അവന്‍ എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ചു അവിടെവെച്ചു അവനോടു വ്യവഹരിക്കും.
യെഹെസ്കേൽ 23:49
അങ്ങനെ അവര്‍ നിങ്ങളുടെ ദുര്‍മ്മര്യാദെക്കു തക്കവണ്ണം നിങ്ങള്‍ക്കു പകരം ചെയ്യും; നിങ്ങള്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാന്‍ യഹോവയായ കര്‍ത്താവു എന്നു നിങ്ങള്‍ അറിയും.
ആദിപുസ്തകം 4:13
കയീന്‍ യഹോവയോടുഎന്റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിനെക്കാള്‍ വലിയതാകുന്നു.
സംഖ്യാപുസ്തകം 5:31
എന്നാല്‍ പുരുഷന്‍ അകൃത്യത്തില്‍ ഔഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.
മീഖാ 7:9
യഹോവ എന്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാന്‍ അവന്റെ ക്രോധം വഹിക്കും; ഞാന്‍ അവനോടു പാപം ചെയ്തുവല്ലോ; അവന്‍ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാന്‍ അവന്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും.
ഗലാത്യർ 6:5
ഔരോരുത്തന്‍ താന്താന്റെ ചുമടു ചുമക്കുമല്ലോ.
the punishment
യെഹെസ്കേൽ 14:4
അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹത്തില്‍ തന്റെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചും തന്റെ അകൃത്യഹേതു തന്റെ മുമ്പില്‍ വെച്ചുംകൊണ്ടു പ്രവാചകന്റെ അടുക്കല്‍ വരുന്ന ഏവനോടും
യെഹെസ്കേൽ 14:7
യിസ്രായേല്‍ഗൃഹത്തിലും യിസ്രായേലില്‍ വന്നുപാര്‍ക്കുംന്ന പരദേശികളിലും എന്നെ വിട്ടകന്നു തന്റെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പില്‍ വെച്ചുകൊണ്ടു പ്രവാചകന്റെ അടുക്കല്‍ അരുളപ്പാടു ചോദിപ്പാന്‍ വരുന്ന ഏവനോടും യഹോവയായ ഞാന്‍ തന്നേ ഉത്തരം അരുളും.
യെഹെസ്കേൽ 14:8
ഞാന്‍ ആ മനുഷ്യന്റെനേരെ മുഖംതിരിച്ചു അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാന്‍ അവനെ എന്റെ ജനത്തിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
ആവർത്തനം 13:1-10
1
ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍ ; അതിനോടു കൂട്ടരുതു; അതില്‍നിന്നു കുറെക്കയും അരുതു.
2
നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു
3
നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവന്‍ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താല്‍
4
ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ നിങ്ങള്‍ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.
5
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേള്‍ക്കയും അവനെ സേവിച്ചു അവനോടു ചേര്‍ന്നിരിക്കയും വേണം.
6
ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്‍നിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയില്‍നിന്നു നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം.
7
നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതല്‍ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരില്‍വെച്ചു
8
നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാര്‍വ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാന്‍ നോക്കിയാല്‍
9
അവനോടു യോജിക്കയോ അവന്റെ വാക്കു കേള്‍ക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.
10
അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സര്‍വ്വജനത്തിന്റെ കയ്യും അവന്റെ മേല്‍ ചെല്ലേണം.
ആവർത്തനം 17:2-7
2
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു അവന്റെ നിയമം ലംഘിക്കയും
3
ഞാന്‍ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയില്‍ കണ്ടുപിടിക്കയും
4
അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താല്‍ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലില്‍ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാര്‍ത്ഥവും എന്നു കണ്ടാല്‍
5
ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.
6
മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേല്‍ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേല്‍ അവനെ കൊല്ലരുതു.
7
അവനെ കൊല്ലേണ്ടതിന്നു ആദ്യം സാക്ഷികളുടെയും പിന്നെ സര്‍വ്വജനത്തിന്റെയും കൈ അവന്റെമേല്‍ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍ നിന്നു ദോഷം നീക്കിക്കളയേണം.
യിരെമ്യാവു 6:14
സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവര്‍ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.
യിരെമ്യാവു 6:15
മ്ളേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയില്‍ അവര്‍ വീണുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന കാലത്തു അവര്‍ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 8:11
ഞാന്‍ യെരൂശലേമിനെ കല്‍കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും ആക്കും; ഞാന്‍ യെഹൂദാപട്ടണങ്ങളെ നിവാസികള്‍ എല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.
യിരെമ്യാവു 8:12
ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനമുള്ളവന്‍ ആര്‍? അവതിനെ പ്രസ്താവിപ്പാന്‍ തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാന്‍ സംഗതി എന്തു?
യിരെമ്യാവു 14:15
യഹോവേ, നീ അറിയുന്നു; എന്നെ ഔര്‍ത്തു സന്ദര്‍ശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്റെ ദീര്‍ഘക്ഷമയില്‍ എന്നെ എടുത്തുകളയരുതേ; നിന്റെ നിമിത്തം ഞാന്‍ നിന്ദ സഹിക്കുന്നു എന്നു ഔര്‍ക്കേണമേ;
വെളിപ്പാട് 19:19-21
19
മൃഗത്തെയും അതിന്റെ മുമ്പാകെ താന്‍ ചെയ്ത അടയാളങ്ങളാല്‍ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയില്‍ ജീവനോടെ തള്ളിക്കളഞ്ഞു.
20
ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായില്‍ നിന്നു പുറപ്പെടുന്ന വാള്‍കൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികള്‍ക്കും തൃപ്തിവന്നു.