ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഔടിപ്പോകും എന്നു നിങ്ങള്‍ പറഞ്ഞു; അതുകൊണ്ടു നിങ്ങള്‍ ഔടിപ്പോകേണ്ടിവരും; ഞങ്ങള്‍ തുരഗങ്ങളിന്മേല്‍ കയറിപ്പോകും എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.
മലമുകളില്‍ ഒരു കൊടിമരം പോലെയും കുന്നിമ്പുറത്തു ഒരു കൊടിപോലെയും നിങ്ങള്‍ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാല്‍ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാല്‍ നിങ്ങള്‍ ഒക്കെയും ഔടിപ്പോകും.
അവര്‍ ഭയപ്പെടുന്നതു അവര്‍ക്കും വരുത്തും; ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതെയും ഞാന്‍ അരുളിച്ചെയ്തപ്പോള്‍ കേള്‍ക്കാതെയും അവര്‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നേ
യഹോവ യാഗപീഠത്തിന്നു മീതെ നിലക്കുന്നതു ഞാന്‍ കണ്ടു; അവന്‍ അരുളിച്ചെയ്തതെന്തെന്നാല്‍ഉത്തരങ്ങള്‍ കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേല്‍ വീഴുവാന്‍ തക്കവണ്ണം തകര്‍ത്തു കളക; അവരുടെ സന്തതിയെ ഞാന്‍ വാള്‍ കൊണ്ടു കൊല്ലും; അവരില്‍ ആരും ഔടിപ്പോകയില്ല. അവരില്‍ ആരും വഴുതിപ്പോകയുമില്ല.
2
അവര്‍ പാതാളത്തില്‍ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവര്‍ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാന്‍ അവരെ ഇറക്കും.
3
അവര്‍ കര്‍മ്മേലിന്റെ കൊടുമുടിയില്‍ ഒളിച്ചിരുന്നാലും ഞാന്‍ അവരെ തിരഞ്ഞു അവിടെനിന്നു പിടിച്ചുകൊണ്ടുവരും; അവര്‍ എന്റെ ദൃഷ്ടിയില്‍നിന്നു സമുദ്രത്തിന്റെ അടിയില്‍ മറഞ്ഞിരുന്നാലും ഞാന്‍ അവിടെ സര്‍പ്പത്തോടു കല്പിച്ചിട്ടു അതു അവരെ കടിക്കും.
4
അവര്‍ ശത്രുക്കളുടെ മുമ്പില്‍ പ്രവാസത്തിലേക്കു പോയാലും ഞാന്‍ അവിടെ വാളിനോടു കല്പിച്ചിട്ടു അതു അവരെ കൊല്ലും. നന്മെക്കായിട്ടല്ല തിന്മെക്കായിട്ടു തന്നേ ഞാന്‍ അവരുടെ മേല്‍ ദൃഷ്ടിവേക്കും.