It is not, etc
യെഹെസ്കേൽ 7:7
ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; കാലമായി, നാള്‍ അടുത്തു; മലകളില്‍ ആര്‍പ്പുവിളി; സന്തോഷത്തിന്റെ ആര്‍പ്പുവിളിയല്ല.
യെഹെസ്കേൽ 12:22
മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദര്‍ശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങള്‍ക്കു യിസ്രായേല്‍ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?
യെഹെസ്കേൽ 12:27
മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹംഇവന്‍ ദര്‍ശിക്കുന്ന ദര്‍ശനം വളരെനാളത്തേക്കുള്ളതും ഇവന്‍ പ്രവചിക്കുന്നതു ദീര്‍ഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.
യെശയ്യാവ് 5:19
അവന്‍ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തില്‍ നിവര്‍ത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിന്‍ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്കു അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!
യിരെമ്യാവു 1:11
നോക്കുക; നിര്‍മ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാന്‍ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.
യിരെമ്യാവു 1:12
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായിയിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാന്‍ പറഞ്ഞു.
ആമോസ് 6:5
നിങ്ങള്‍ വീണാനാദത്തോടെ വ്യര്‍ത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.
2 പത്രോസ് 3:4
പിതാക്കന്മാര്‍ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാല്‍ അറിഞ്ഞുകൊള്‍വിന്‍ .
ఈ పట్ణణములో
യെഹെസ്കേൽ 11:7-11
7
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ഈ നഗരത്തിന്റെ നടുവില്‍ ഇട്ടുകളഞ്ഞ നിഹതന്മാര്‍ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാല്‍ നിങ്ങളെ ഞാന്‍ അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിക്കും.
8
നിങ്ങള്‍ വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാന്‍ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
9
ഞാന്‍ നിങ്ങളെ അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യില്‍ ഏല്പിച്ചു നിങ്ങളുടെ ഇടയില്‍ ന്യായവിധിനടത്തും.
10
നിങ്ങള്‍ വാളാല്‍ വീഴും; യിസ്രായേലിന്റെ അതിരിങ്കല്‍വെച്ചു ഞാന്‍ നിങ്ങളെ ന്യായം വിധിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
11
ഈ നഗരം നിങ്ങള്‍ക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങള്‍ അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കല്‍വെച്ചു തന്നേ ഞാന്‍ നിങ്ങളെ ന്യായം വിധിക്കും.
യെഹെസ്കേൽ 24:3-14
3
നീ മത്സരഗൃഹത്തോടു ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ഒരു കുട്ടകം അടുപ്പത്തു വെക്ക; വെച്ചു അതില്‍ വെള്ളം ഒഴിക്ക.
4
മാംസകഷണങ്ങള്‍, തുട കൈക്കുറകു മുതലായ നല്ല കഷണങ്ങള്‍ ഒക്കെയും തന്നേ എടുത്തു അതില്‍ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങള്‍കൊണ്ടു അതിനെ നിറെക്കുക.
5
ആട്ടിന്‍ കൂട്ടത്തില്‍നിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്നു, അതിന്റെ കീഴെ വിറകു അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികള്‍ അതിന്നകത്തു കിടന്നു വേകട്ടെ.
6
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅകത്തു ക്ളാവുള്ളതും ക്ളാവു വീട്ടുപോകാത്തതുമായ കുട്ടുകത്തിന്നു, രക്തപാതകമുള്ള നഗരത്തിന്നു തന്നേ, അയ്യോ കഷ്ടം! അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്ക; ചീട്ടു അതിന്മേല്‍ വീണിട്ടില്ല.
7
അവള്‍ ചൊരിങ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവള്‍ അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാന്‍ തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല.
8
ക്രോധം വരുത്തേണ്ടതിന്നും പ്രതികാരം ചെയ്യേണ്ടതിന്നും ഞാന്‍ , അവള്‍ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേല്‍ തന്നേ നിര്‍ത്തിയിരിക്കുന്നു.
9
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുരക്തപാതകങ്ങളുടെ നഗരത്തിന്നു അയ്യോ കഷ്ടം! ഞാന്‍ വിറകുകൂമ്പാരം വലുതാക്കും.
10
വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികള്‍ വെന്തുപോകട്ടെ.
11
അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്റെ കറ അതില്‍ ഉരുകേണ്ടതിന്നും അതിന്റെ ക്ളാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേല്‍ വെക്കുക.
12
അവള്‍ അദ്ധ്വാനംകൊണ്ടു തളര്‍ന്നുപോയി; അവളുടെ കനത്ത ക്ളാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ളാവു തീയാലും വിട്ടുപോകുന്നില്ല.
13
നിന്റെ മലിനമായ ദുര്‍മ്മര്യാദനിമിത്തം ഞാന്‍ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാല്‍ ഞാന്‍ എന്റെ ക്രോധം നിന്റെമേല്‍ തീര്‍ക്കുംവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.
14
യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാന്‍ അതു അനുഷ്ഠിക്കും; ഞാന്‍ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകള്‍ക്കും തക്കവണ്ണം അവര്‍ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യിരെമ്യാവു 1:13
യഹോവ എന്നോടുനീ കണ്ടതു ശരി തന്നേ; എന്റെ വചനം നിവര്‍ത്തിക്കേണ്ടതിന്നു ഞാന്‍ ജാഗരിച്ചുകൊള്ളും എന്നു അരുളിച്ചെയ്തു.