ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലെക്കു മീതെ വിരിഞ്ഞിരുന്നു.
23
വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകള്‍ നേക്കുനേരെ വിടര്‍ന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാന്‍ ഔരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.
24
അവ പോകുമ്പോള്‍ ചിറകുകളുടെ ഇരെച്ചല്‍ വലിയ വെള്ളത്തിന്റെ ഇരെച്ചല്‍പോലെയും സര്‍വ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാന്‍ കേട്ടു; നിലക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.
25
അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേല്‍ നിന്നു ഒരു നാദം പുറപ്പെട്ടു; നിലക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.
26
അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേല്‍ അതിന്നു മീതെ മനുഷ്യസാദൃശ്യത്തില്‍ ഒരു രൂപവും ഉണ്ടായിരുന്നു.
27
അവന്റെ അരമുതല്‍ മേലോട്ടു അതിന്നകത്തു ചുറ്റും തിക്കൊത്ത ശുക്ളസ്വര്‍ണ്ണംപോലെ ഞാന്‍ കണ്ടു; അവന്റെ അരമുതല്‍ കീഴോട്ടു തീ പോലെ ഞാന്‍ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.
28
അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തില്‍ മേഘത്തില്‍ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാന്‍ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാന്‍ കേട്ടു.
ഒലിവ് മരം കൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങള്‍ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്നു പൊതിഞ്ഞു
അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതില്‍ ഇടം ഉണ്ടായിരുന്നതുപോലെ അവന്‍ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.