ఈ ప్రకారము
പുറപ്പാട് 32:11
എന്നാല്‍ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതുയഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു?
ആവർത്തനം 9:26
ഞാന്‍ യഹോവയോടു അപേക്ഷിച്ചുപറഞ്ഞതുകര്‍ത്താവായ യഹോവേ, നിന്റെ മഹത്വംകൊണ്ടു നീ വീണ്ടെടുത്തു ബലമുള്ള കയ്യാല്‍ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.
യെശയ്യാവ് 63:16-19
16
നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍ ഞങ്ങളുടെ വീണ്ടേടുപ്പുകാരന്‍ എന്നാകുന്നു നിന്റെ നാമം
17
യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്‍ തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാര്‍‍നിമിത്തം മടങ്ങിവരേണമേ
18
നിന്റെ വിശുദ്ധജനത്തിന്നു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന്‍ ദിരത്തെ ഞങ്ങളുടെ വൈരികള്‍ ചവിട്ടിക്കളഞ്ഞു
19
ഞങ്ങള്‍ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീര്‍‍ന്നിരിക്കുന്നു
യെശയ്യാവ് 64:8-12
8
എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്റെ കൈപ്പണിയത്രേ;
9
യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഔര്‍‍ക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങള്‍ എല്ലാവരും നിന്റെ ജനമല്ലോ
10
നിന്റെ വിശുദ്ധനഗരങ്ങള്‍ ഒരു മരുഭൂമിയായിരിക്കുന്നു; സീയോന്‍ മരുഭൂമിയും യെരൂശലേം നിര്‍‍ജ്ജന പ്രദേശവും ആയിത്തീര്‍‍ന്നിരിക്കുന്നു
11
ഞങ്ങളുടെ പിതാക്കന്മാര്‍‍ നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീക്കു ഇരയായ്തീര്‍‍ന്നു; ഞങ്ങള്‍ക്കു മനോഹരമായിരുന്നതൊക്കെയും ശൂന്‍ യമായി കിടക്കുന്നു
12
യഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?
യിരെമ്യാവു 14:20-21
20
ഞാന്‍ നിന്നെ ഈ ജനത്തിന്നു ഉറപ്പുള്ള താമ്രഭിത്തിയാക്കിവേക്കും; അവര്‍ നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല; നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാന്‍ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
21
ഞാന്‍ നിന്നെ ദുഷ്ടന്മാരുടെ കയ്യില്‍നിന്നു വിടുവിക്കയും നീഷ്കണ്ടകന്മാരുടെ കയ്യില്‍നിന്നു വീണ്ടുകൊള്ളുകയും ചെയ്യും.
తమ గర్భఫలమును తాము ఎత్తికొని ఆడించిన పసి పిల్లలను స్త్రీలు భక్షించుట తగునా
വിലാപങ്ങൾ 4:10
കരുണയുള്ള സ്ത്രീകള്‍ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകം ചെയ്തു; അവര്‍ എന്റെ ജനത്തിന്‍ പുത്രിയുടെ നാശത്തിങ്കല്‍ അവര്‍ക്കും ആഹാരമായിരുന്നു.
ലേവ്യപുസ്തകം 26:29
ഞാന്‍ ദേശത്തെ ശൂന്യമാക്കും; അതില്‍ വസിക്കുന്ന നിങ്ങളുടെ ശത്രുക്കള്‍ അതിങ്കല്‍ ആശ്ചര്യപ്പെടും.
ആവർത്തനം 28:53-57
53
ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗര്‍ഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;
54
നിന്റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യന്‍ തന്റെ സഹോദരനോടും തന്റെ മാര്‍വ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും
55
ലുബ്ധനായി അവരില്‍ ആര്‍ക്കും താന്‍ തിന്നുന്ന തന്റെ മക്കളുടെ മാംസത്തില്‍ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.
56
ദേഹമാര്‍ദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാല്‍ നിലത്തുവെപ്പാന്‍ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാര്‍വ്വിടത്തിലെ ഭര്‍ത്താവിന്നും തന്റെ മകന്നും മകള്‍ക്കും തന്റെ കാലുകളുടെ ഇടയില്‍നിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താന്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി
57
ശത്രു നിന്റെ പട്ടണങ്ങളില്‍ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുര്‍ല്ലഭത്വംനിമിത്തം അവള്‍ അവരെ രഹസ്യമായി തിന്നും.
2 രാജാക്കന്മാർ 6:28
രാജാവു പിന്നെയും അവളോടുനിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവള്‍ഈ സ്ത്രീ എന്നോടുനിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.
2 രാജാക്കന്മാർ 6:29
അങ്ങനെ ഞങ്ങള്‍ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാള്‍ ഞാന്‍ അവളോടുനിന്റെ മകനെ കൊണ്ടുവാ; നമുക്കു അവനെയും തിന്നാം എന്നു പറഞ്ഞാറെ അവള്‍ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു.
യിരെമ്യാവു 19:9
ഞാന്‍ ഇനി അവനെ ഔര്‍ക്കുംകയില്ല, അവന്റെ നാമത്തില്‍ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളില്‍ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തില്‍ തീ കത്തുംപോലെ ഇരിക്കുന്നു; ഞാന്‍ സഹിച്ചു തളര്‍ന്നു എനിക്കു വഹിയാതെയായി.
യെഹെസ്കേൽ 5:10
ആകയാല്‍ നിന്റെ മദ്ധ്യേ അപ്പന്മാര്‍ മക്കളെ തിന്നും; മക്കള്‍ അപ്പന്മാരെയും തിന്നും; ഞാന്‍ നിന്നില്‍ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ ഒക്കെയും ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.
యాజకుడును ప్రవక్తయు ప్రభువుయొక్క పరి శుద్ధాలయమునందు హతులగుట తగువా
വിലാപങ്ങൾ 1:19
ഞാന്‍ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്നു ആഹാരം തിരഞ്ഞുനടക്കുമ്പോള്‍ നഗരത്തില്‍ വെച്ചു പ്രാണനെ വിട്ടു.
വിലാപങ്ങൾ 4:13
അതിന്റെ നടുവില്‍ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി.
വിലാപങ്ങൾ 4:16
യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവന്‍ അവരെ കടാക്ഷിക്കയില്ല; അവര്‍ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.
സങ്കീർത്തനങ്ങൾ 78:64
അവരുടെ പുരോഹിതന്മാര്‍ വാള്‍കൊണ്ടു വീണു; അവരുടെ വിധവമാര്‍ വിലാപം കഴിച്ചതുമില്ല.
യെശയ്യാവ് 9:14-17
14
അതുകൊണ്ടു യഹോവ യിസ്രായേലില്‍നിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തില്‍ തന്നേ ഛേദിച്ചുകളയും.
15
മൂപ്പനും മൂന്യപുരുഷനും തന്നേ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകന്‍ തന്നേ വാല്‍.
16
ഈ ജനത്തെ നടത്തുന്നവര്‍ അവരെ തെറ്റിച്ചുകളയുന്നു; അവരാല്‍ നടത്തപ്പെടുന്നവര്‍ നശിച്ചുപോകുന്നു.
17
അതുകൊണ്ടു കര്‍ത്താവു അവരുടെ യൌവനക്കാരില്‍ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കര്‍മ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
യിരെമ്യാവു 5:31
പ്രവാചകന്മാര്‍ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാല്‍ ഒടുക്കം നിങ്ങള്‍ എന്തു ചെയ്യും.
യിരെമ്യാവു 14:15-18
15
യഹോവേ, നീ അറിയുന്നു; എന്നെ ഔര്‍ത്തു സന്ദര്‍ശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്റെ ദീര്‍ഘക്ഷമയില്‍ എന്നെ എടുത്തുകളയരുതേ; നിന്റെ നിമിത്തം ഞാന്‍ നിന്ദ സഹിക്കുന്നു എന്നു ഔര്‍ക്കേണമേ;
16
ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങള്‍ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.
17
കളിക്കാരുടെ കൂട്ടത്തില്‍ ഞാന്‍ ഇരുന്നു ഉല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറെച്ചിരിക്കയാല്‍ നിന്റെ കൈനിമിത്തം ഞാന്‍ തനിച്ചിരുന്നു.
18
എന്റെ വേദന നിരന്തരവും എന്റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്തു? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?
യിരെമ്യാവു 23:11-15
യെഹെസ്കേൽ 9:5
മറ്റേവരോടു ഞാന്‍ കേള്‍ക്കെ അവന്‍ നിങ്ങള്‍ അവന്റെ പിന്നാലെ നഗരത്തില്‍കൂടി ചെന്നു വെട്ടുവിന്‍ ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങള്‍ കരുണ കാണിക്കയുമരുതു.
യെഹെസ്കേൽ 9:6
വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിന്‍ ! എന്നാല്‍ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തില്‍ തന്നേ തുടങ്ങുവിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ ആലയത്തിന്റെ മുമ്പില്‍ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയില്‍ തുടങ്ങി.