ജാതികളുടെ രാജാവേ, ആര്‍ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവന്‍ ആരും ഇല്ല.
മൂന്നില്‍ ഒരംശം ഞാന്‍ തീയില്‍ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവര്‍ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാന്‍ അവര്‍ക്കും ഉത്തരം അരുളുകയും ചെയ്യും; അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.
എന്നാല്‍ അവന്‍ വരുന്ന ദിവസത്തെ ആര്‍ക്കും സഹിക്കാം? അവന്‍ പ്രത്യക്ഷനാകുമ്പോള്‍ ആര്‍ നിലനിലക്കും? അവന്‍ ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.
അഴിഞ്ഞുപോകുന്നതും തീയില്‍ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാന്‍ അങ്ങനെ ഇടവരും.
പ്രിയമുള്ളവരേ, നിങ്ങള്‍ക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കല്‍ ഒരു അപൂര്‍വ്വകാര്‍യ്യം നിങ്ങള്‍ക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
ഞാനോ; ഞാന്‍ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യര്‍ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.
നിന്റെ മലിനമായ ദുര്‍മ്മര്യാദനിമിത്തം ഞാന്‍ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാല്‍ ഞാന്‍ എന്റെ ക്രോധം നിന്റെമേല്‍ തീര്‍ക്കുംവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.