when
2 രാജാക്കന്മാർ 24:2
മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളവാന്‍ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവര്‍ക്കും ഭവിച്ചു.
ദാനീയേൽ 1:1
യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ ബാബേല്‍ രാജാവായ നെബൂഖദ്നേസര്‍ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.
ദാനീയേൽ 1:2
കര്‍ത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളില്‍ ചിലതിനെയും അവന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ അവയെ ശിനാര്‍ദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടു പോയി; ആ പാത്രങ്ങളെ അവന്‍ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തില്‍ വെച്ചു.
Come
യിരെമ്യാവു 4:5-7
5
യെഹൂദയില്‍ അറിയിച്ചു യെരൂശലേമില്‍ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാന്‍ പറവിന്‍ ; കൂടിവരുവിന്‍ ; നമുക്കു ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്നു ഉറക്കെ വിളിച്ചു പറവിന്‍ .
6
സീയോന്നു കൊടി ഉയര്‍ത്തുവിന്‍ ; നില്‍ക്കാതെ ഔടിപ്പോകുവിന്‍ ; ഞാന്‍ വടക്കുനിന്നു അനര്‍ത്ഥവും വലിയ നാശവും വരുത്തും.
7
സിംഹം പള്ളക്കാട്ടില്‍ നിന്നു ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകന്‍ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാന്‍ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവന്‍ നിന്റെ പട്ടണങ്ങളെ നിവാസികള്‍ ഇല്ലാതവണ്ണം നശിപ്പിക്കും.
യിരെമ്യാവു 8:14
തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാര്‍ തങ്ങളെ അഭ്യസിപ്പിച്ച ബാല്‍വിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു,
മർക്കോസ് 13:14
എന്നാല്‍ ശൂന്യമാക്കുന്ന മ്ളേച്ഛത നില്‍ക്കരുതാത്ത സ്ഥലത്തു നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍, - വായിക്കുന്നവന്‍ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യദേശത്തു ഉള്ളവര്‍ മലകളിലേക്കു ഔടിപ്പോകട്ടെ.
ലൂക്കോസ് 21:20
സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിന്‍ .
ലൂക്കോസ് 21:21
അന്നു യെഹൂദ്യയിലുള്ളവര്‍ മലകളിലേക്കു ഔടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവര്‍ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവര്‍ അതില്‍ കടക്കരുതു.