take from
എസ്ഥേർ 3:13
ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ സകലയെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെ നശിപ്പിച്ചു കൊന്നുമുടിക്കയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്നു രാജാവിന്റെ സകലസംസ്ഥാനങ്ങളിലേക്കും അഞ്ചല്‍ക്കാര്‍വശം എഴുത്തു അയച്ചു.
എസ്ഥേർ 7:4
ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന്നു എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാല്‍ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കില്‍ വൈരിക്കു രാജാവിന്റെ നഷ്ടത്തിന്നു തക്ക പ്രതിശാന്തി കൊടുപ്പാന്‍ കഴിവില്ലെന്നു വരികിലും ഞാന്‍ മിണ്ടാതെ ഇരിക്കുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
എസ്ഥേർ 8:11
അവയില്‍ രാജാവു അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ,
voice of mirth
യിരെമ്യാവു 7:34
യിരെമ്യാവു 16:9
ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവന്‍ ആര്‍?
യിരെമ്യാവു 33:10
ആരും തന്റെ ദാസനെക്കൊണ്ടും ദാസിയെക്കൊണ്ടും ഇനി അടിമവേല ചെയ്യിക്കാതെ അവരെ സ്വതന്ത്രരായി വിട്ടയക്കേണമെന്നുള്ള നിയമത്തില്‍ ഉള്‍പ്പെട്ട സകല പ്രഭുക്കന്മാരും സര്‍വ്വജനവും അതു അനുസരിച്ചു അവരെ വിട്ടയച്ചിരുന്നു.
യിരെമ്യാവു 33:11
പിന്നീടോ അവര്‍ വ്യത്യാസം കാണിച്ചു, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീര്‍ത്തു.
യെശയ്യാവ് 24:7-12
7
പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീര്‍പ്പിടുന്നു.
8
തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീര്‍ന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.
9
അവര്‍ പാട്ടുപാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യംകുടിക്കുന്നവര്‍ക്കും അതു കൈപ്പായിരിക്കും.
10
ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആര്‍ക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.
11
വീഞ്ഞില്ലായ്കയാല്‍ വീഥികളില്‍ നിലവിളികേള്‍ക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.
12
പട്ടണത്തില്‍ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതില്‍ തകര്‍ന്നു നാശമായി കിടക്കുന്നു.
യെഹെസ്കേൽ 26:13
നിന്റെ പാട്ടുകളുടെ ഘോഷം ഞാന്‍ ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേള്‍ക്കയുമില്ല.
ഹോശേയ 2:11
ഞാന്‍ അവളുടെ സകലസന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും.
വെളിപ്പാട് 18:22
വൈണികന്മാര്‍, വാദ്യക്കാര്‍, കുഴലൂത്തുകാര്‍, കാഹളക്കാര്‍ എന്നിവരുടെ സ്വരം നിന്നില്‍ ഇനി കേള്‍ക്കയില്ല; യാതൊരു കൌശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നില്‍ ഇനി കാണുകയില്ല; തിരിക്കല്ലിന്റെ ഒച്ച ഇനി നിന്നില്‍ കേള്‍ക്കയില്ല.
വെളിപ്പാട് 18:23
വിളക്കിന്റെ വെളിച്ചം ഇനി നിന്നില്‍ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നില്‍ കേള്‍ക്കയില്ല; നിന്റെ വ്യാപാരികള്‍ ഭൂമിയിലെ മഹത്തുക്കള്‍ ആയിരുന്നു; നിന്റെ ക്ഷുദ്രത്താല്‍ സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു.
the sound
സഭാപ്രസംഗി 12:2-4
2
സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്ത ശേഷം മേഘങ്ങള്‍ മടങ്ങി വരികയും ചെയ്യുംമുമ്പെ തന്നേ.
3
അന്നു വീട്ടുകാവല്‍ക്കാര്‍ വിറെക്കും; ബലവാന്മാര്‍ കുനിയും; അരെക്കുന്നവര്‍ ചുരുക്കമാകയാല്‍ അടങ്ങിയിരിക്കും; കിളിവാതിലുകളില്‍കൂടി നോക്കുന്നവര്‍ അന്ധന്മാരാകും;
4
തെരുവിലെ കതകുകള്‍ അടയും; അരെക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കല്‍ ഉണര്‍ന്നുപോകും; പാട്ടുകാരത്തികള്‍ ഒക്കെയും തളരുകയും ചെയ്യും;