പട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകള്‍ ശത്രുവശമായി, കളങ്ങള്‍ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കള്‍ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേല്‍രാജാവിനോടു അറിയിക്കേണ്ടതിന്നു
നഗരത്തില്‍നിന്നു അവന്‍ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തില്‍വെച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടെക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തില്‍ കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചു കൊണ്ടുപോയി.
ഞാന്‍ മിസ്രയീമില്‍നിന്നു പുറപ്പെടുമ്പോള്‍ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നതു എന്നു നീ ആ ദിവസത്തില്‍ നിന്റെ മകനോടു അറിയിക്കേണം.
നീ അവരോടു പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒരുത്തന്‍ വീണാല്‍ എഴുനീല്‍ക്കയില്ലയോ? ഒരുത്തന്‍ വഴി തെറ്റിപ്പോയാല്‍ മടങ്ങിവരികയില്ലയോ?
ആ നാളുകളില്‍, ആ കാലത്തു, യിസ്രായേല്‍മക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞുംകൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
അവര്‍ സീയോനിലേക്കു മുഖം തിരിച്ചു അതിനെക്കുറിച്ചു ചോദിച്ചുകൊണ്ടുവരുവിന്‍ ; മറന്നുപോകാത്തതായ ഒരു ശാശ്വത നിയമത്താല്‍ നമുക്കു യഹോവയോടു ചേര്‍ന്നുകൊള്ളാം എന്നു പറയും.
രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്കു ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന്നു അവിടെ കടപ്പാന്‍ കഴികയില്ലെന്നുവെച്ചു അവര്‍ ദാവീദിനോടുനീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാന്‍ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു.
പാറപ്പിളര്‍പ്പുകളില്‍ പാര്‍ക്കുംന്നവനും ഉന്നതവാസമുള്ളവനും ആര്‍ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തില്‍ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
അതിലെ തലവന്മാര്‍ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാര്‍ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാര്‍ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവര്‍ യഹോവയെ ചാരിയഹോവ നമ്മുടെ ഇടയില്‍ ഇല്ലയോ? അനര്‍ത്ഥം നമുക്കു വരികയില്ല എന്നു പറയുന്നു.