తెప్పించుము
യെശയ്യാവ് 18:7
ആ കാലത്തു ദീര്‍ഘകായന്മാരും മൃദുചര്‍മ്മികളും ആയ ജാതി, ആരംഭംമുതല്‍ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നേ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോന്‍ പര്‍വ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവേക്കു തിരുമുല്‍ക്കാഴ്ചകൊണ്ടുവരും.
യിരെമ്യാവു 3:14
വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിന്‍ എന്നു യഹോവയുടെ അരുളപ്പാടു; ഞാനല്ലോ നിങ്ങളുടെ ഭര്‍ത്താവു; ഞാന്‍ നിങ്ങളെ പട്ടണത്തില്‍ ഒരുത്തനെയും വംശത്തില്‍ രണ്ടുപേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും.
യിരെമ്യാവു 3:18
ആ കാലത്തു യെഹൂദാഗൃഹം യിസ്രായേല്‍ഗൃഹത്തോടു ചേര്‍ന്നു, അവര്‍ ഒന്നിച്ചു വടക്കെ, ദിക്കില്‍നിന്നു പുറപ്പെട്ടു, ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവകാശമായി കൊടുത്ത ദേശത്തേക്കു വരും.
യിരെമ്യാവു 3:19
ഞാനോ നിന്നെ ദത്തെടുത്തു, നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടതു എങ്ങനെ എന്നു വിചാരിച്ചു; നീ എന്നെഎന്റെ പിതാവേ എന്നു വിളിക്കും, എന്നെ വിട്ടുമാറുകയുമില്ല എന്നും ഞാന്‍ വിചാരിച്ചു.
ഹോശേയ 1:10
എങ്കിലും യിസ്രായേല്‍മക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്‍ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങള്‍ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങള്‍ ജീവനുള്ള ദൈവത്തിന്റെ മക്കള്‍ എന്നു അവരോടു പറയും.
ഹോശേയ 1:11
യെഹൂദാമക്കളും യിസ്രായേല്‍മക്കളും ഒന്നിച്ചുകൂടി തങ്ങള്‍ക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാള്‍ വലുതായിരിക്കുമല്ലോ.
റോമർ 9:7
അബ്രാഹാമിന്റെ സന്തതിയാകയാല്‍ എല്ലാവരും മക്കള്‍ എന്നു വരികയില്ല; “യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.
റോമർ 9:8
അതിന്റെ അര്‍ത്ഥമോജഡപ്രകാരം ജനിച്ച മക്കള്‍ അല്ല ദൈവത്തിന്റെ മക്കള്‍; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.
റോമർ 9:25
നിങ്ങള്‍ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തില്‍ അവര്‍ ജീവനുള്ള ദൈവത്തിന്റെ മക്കള്‍ എന്നു വിളിക്കപ്പെടും”
റോമർ 9:26
എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു
2 കൊരിന്ത്യർ 6:17
നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സര്‍വ്വശക്തനായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
2 കൊരിന്ത്യർ 6:18
ഗലാത്യർ 3:26-29
26
ക്രിസ്തുയേശുവിലെ വിശ്വാസത്താല്‍ നിങ്ങള്‍ എല്ലാവരും ദൈവത്തിന്റെ മക്കള്‍ ആകുന്നു.
27
ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
28
അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തു യേശുവില്‍ ഒന്നത്രേ.
29
ക്രിസ്തുവിന്നുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.