రక్తమయమగును
യെശയ്യാവ് 63:3
ഞാന്‍ ഏകനായി മുന്‍ തിരിച്ചകൂ ചവിട്ടി; ജാതികളില്‍ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്റെ കോപത്തില്‍ ഞാന്‍ അവരെ ചവിട്ടി, എന്റെ ക്രോധത്തില്‍ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തില്‍ തെറിച്ചു; എന്റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു
യിരെമ്യാവു 49:13
യഹോവയുടെ ക്രോധം ഹേതുവായി അതു നിവാസികള്‍ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിന്നരികത്തു കൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകല ബാധകളും നിമിത്തം ചൂളുകുത്തും.
യെഹെസ്കേൽ 21:4
ഞാന്‍ നീതിമാനെയും ദുഷ്ടനെയും നിന്നില്‍നിന്നു ഛേദിച്ചുകളവാന്‍ പോകുന്നതുകൊണ്ടു, തെക്കുമുതല്‍ വടക്കുവരെ സകലജഡത്തിന്നും വിരോധമായി എന്റെ വാള്‍ ഉറയില്‍നിന്നു പുറപ്പെടും.
യെഹെസ്കേൽ 21:5
യഹോവയായ ഞാന്‍ എന്റെ വാള്‍ ഉറയില്‍നിന്നു ഊരിയെന്നു സകലജഡവും അറിയും.
യെഹെസ്കേൽ 21:10
കുല നടത്തുവാന്‍ അതിന്നു മൂര്‍ച്ചകൂട്ടിയിരിക്കുന്നു; മിന്നുവാന്‍ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കില്‍ നമുക്കു സന്തോഷിക്കാമോ? അതു എന്റെ മകന്റെ ചെങ്കോലിനെയും സകലവൃക്ഷത്തെയും നിരസിക്കുന്നു.
క్రొవ్వు
ആവർത്തനം 32:14
പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിന്‍ കുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിന്‍ കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.
యెహోవా ( యెహోవా బలి జరిగించును)
യെശയ്യാവ് 34:5
എന്റെ വാള്‍ സ്വര്‍ഗ്ഗത്തില്‍ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാര്‍പ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.
യെശയ്യാവ് 63:1
എദോമില്‍ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയില്‍ നിന്നു വരുന്നോരിവന്‍ ആര്‍‍? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തില്‍ നടകൊള്ളുന്നോരിവന്‍ ആര്‍‍? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാന്‍ വല്ലഭനുമായ ഞാന്‍ തന്നേ
യിരെമ്യാവു 50:27
ദേശത്തു ഒരു കൊടി ഉയര്‍ത്തുവിന്‍ ; ജാതികളുടെ ഇടയില്‍ കാഹളം ഊതുവിന്‍ ; ജാതികളെ അതിന്റെ നേരെ സംസ്കരിപ്പിന്‍ ; അറാറാത്ത്, മിന്നി, അസ്കെനാസ്, എന്നീ രാജ്യങ്ങളെ അതിന്നു വിരോധമായി വിളിച്ചുകൂട്ടുവിന്‍ ; അതിന്നെതിരെ ഒരു സേനാപതിയെ നിയമിപ്പിന്‍ ; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിന്‍ .
യിരെമ്യാവു 51:40
യെഹെസ്കേൽ 39:17-20
17
മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നതുംനിങ്ങള്‍ കൂടിവരുവിന്‍ ; നിങ്ങള്‍ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യണ്ടേതിന്നു ഞാന്‍ യിസ്രായേല്‍പര്‍വ്വതങ്ങളില്‍ ഒരു മഹായാഗമായി നിങ്ങള്‍ക്കു വേണ്ടി അറുപ്പാന്‍ പോകുന്ന എന്റെ യാഗത്തിന്നു നാലുപുറത്തു നിന്നും വന്നുകൂടുവിന്‍ .
19
ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തില്‍നിന്നു നിങ്ങള്‍ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കുകയും ചെയ്യും.
20
ഇങ്ങനെ നിങ്ങള്‍ എന്റെ മേശയിങ്കല്‍ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകലയോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
സെഫന്യാവ് 1:7
യഹോവയായ കര്‍ത്താവിന്റെ സന്നിധിയില്‍ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താന്‍ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.
വെളിപ്പാട് 19:17
രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാന്‍ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിന്‍ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
വെളിപ്പാട് 19:18
കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‍വാന്‍ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാന്‍ കണ്ടു.