ఆయన చీట్లువేసెను
യോശുവ 18:8
അങ്ങനെ ആ പുരുഷന്മാര്‍ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാന്‍ പോയവരോടു യോശുവനിങ്ങള്‍ ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാന്‍ ഇവിടെ ശീലോവില്‍ യഹോവയുടെ സന്നിധിയില്‍വെച്ചു നിങ്ങള്‍ക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്റെ അടുക്കല്‍ മടങ്ങിവരികയും ചെയ്‍വിന്‍ എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 78:55
അവരുടെ മുമ്പില്‍നിന്നു അവന്‍ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവര്‍ക്കും അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 13:19
കനാന്‍ ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവര്‍ക്കും അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്സരം കഴിഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 17:26
ഭൂതലത്തില്‍ എങ്ങു കുടിയിരിപ്പാന്‍ അവന്‍ ഒരുത്തനില്‍നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.
అవి ఆక్రమించుకొనును
യെശയ്യാവ് 34:10
രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതില്‍കൂടി കടന്നു പോകയുമില്ല.
യെശയ്യാവ് 13:20-22
20
അതില്‍ ഒരുനാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതില്‍ ആരും വസിക്കയുമില്ല; അറബിക്കാരന്‍ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാര്‍ അവിടെ ആടുകളെ കിടത്തുകയും ഇല്ല.
21
മരുമൃഗങ്ങള്‍ അവിടെ കിടക്കും; അവരുടെ വീടുകളില്‍ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികള്‍ അവിടെ പാര്‍ക്കും; ഭൂതങ്ങള്‍ അവിടെ നൃത്തം ചെയ്യും.
22
അവരുടെ അരമനകളില്‍ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളില്‍ കുറുനരികളും ഔളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീര്‍ഘിച്ചുപോകയുമില്ല.