spake
ഉത്തമഗീതം 2:8
അതാ, എന്റെ പ്രിയന്റെ സ്വരം! അവന്‍ മലകളിന്മേല്‍ ചാടിയും കുന്നുകളിന്മേല്‍ കുതിച്ചുംകൊണ്ടു വരുന്നു.
2 ശമൂവേൽ 23:3
യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിന്‍ പാറ എന്നോടു അരുളിച്ചെയ്തുമനുഷ്യരെ നീതിമാനായി ഭരിക്കുന്നവന്‍ ,
സങ്കീർത്തനങ്ങൾ 85:8
യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവര്‍ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവന്‍ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.
യിരെമ്യാവു 31:3
ഞാന്‍ ഈ നഗരത്തെ ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ അതിനെ പിടിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നും
Rise
ഉത്തമഗീതം 2:13
അത്തിക്കായ്കള്‍ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്‍ക്ക; എന്റെ സുന്ദരീ, വരിക.
ഉത്തമഗീതം 4:7
എന്റെ പ്രിയേ, നീ സര്‍വ്വാംഗസുന്ദരി; നിന്നില്‍ യാതൊരു ഊനവും ഇല്ല.
ഉത്തമഗീതം 4:8
കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീര്‍ ഹെര്‍മ്മോന്‍ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പര്‍വ്വതങ്ങളും വിട്ടുപോരിക.
ഉത്തമഗീതം 5:2
ഞാന്‍ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരംഎന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകള്‍ രാത്രിയില്‍ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.
ആദിപുസ്തകം 12:1-3
1
യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍നീ നിന്റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.
2
ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
3
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
സങ്കീർത്തനങ്ങൾ 45:10
അല്ലയോ കുമാരീ, കേള്‍ക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
സങ്കീർത്തനങ്ങൾ 45:11
അപ്പോള്‍ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവന്‍ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊള്‍ക.
മത്തായി 4:19-22
19
“എന്റെ പിന്നാലെ വരുവിന്‍ ; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു.
20
ഉടനെ അവര്‍ വല വിട്ടേച്ചു അവനെ അനുഗമിച്ചു.
21
അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന്‍ യാക്കോബും അവന്റെ സഹോദരന്‍ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര്‍ പടകില്‍ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.
22
അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.
മത്തായി 9:9
യേശു അവിടെനിന്നു പോകുമ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു“എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു.
2 കൊരിന്ത്യർ 6:17
നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സര്‍വ്വശക്തനായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
2 കൊരിന്ത്യർ 6:18
2 കൊരിന്ത്യർ 11:2
ഞാന്‍ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാന്‍ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിര്‍മ്മലകന്യകയായി ഏല്പിപ്പാന്‍ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.
വെളിപ്പാട് 19:7-9
7
അവള്‍ക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാന്‍ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികള്‍ തന്നേ.
8
പിന്നെ അവന്‍ എന്നോടുകുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.
9
ഞാന്‍ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാല്‍ക്കല്‍ വീണു; അപ്പോള്‍ അവന്‍ എന്നോടുഅതരുതുഞാന്‍ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാര്‍ക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.
വെളിപ്പാട് 22:17
വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേള്‍ക്കുന്നവനുംവരിക എന്നു പറയട്ടെ; ദാഹിക്കുന്നവന്‍ വരട്ടെ; ഇച്ഛിക്കുന്നവന്‍ ജീവജലം സൌജന്യമായി വാങ്ങട്ടെ.