ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
this
സഭാപ്രസംഗി 1:14
സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാന്‍ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.
സഭാപ്രസംഗി 3:10
ദൈവം മനുഷ്യര്‍ക്കും കഷ്ടപ്പെടുവാന്‍ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാന്‍ കണ്ടിട്ടുണ്ടു.
സഭാപ്രസംഗി 4:7
ഞാന്‍ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു.
സഭാപ്രസംഗി 4:8
ഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാല്‍ താന്‍ ആര്‍ക്കുംവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
സഭാപ്രസംഗി 7:25
ഞാന്‍ തിരിഞ്ഞു, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്വമെന്നും മൂഢത ഭ്രാന്തു എന്നും ഗ്രഹിപ്പാനും മനസ്സുവെച്ചു.
there is
സഭാപ്രസംഗി 5:8
ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാല്‍ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവര്‍ക്കുംമീതെ അത്യുന്നതനും ജാഗരിക്കുന്നു.
സഭാപ്രസംഗി 5:13
സൂര്യന്നുകീഴെ ഞാന്‍ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടുഉടമസ്ഥന്‍ തനിക്കു അനര്‍ത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.
പുറപ്പാട് 14:5-9
5
അവര്‍ അങ്ങനെ ചെയ്തു. ജനം ഔടിപ്പോയി എന്നു മിസ്രയീംരാജാവിന്നു അറിവു കിട്ടിയപ്പോള്‍ ജനത്തെ സംബന്ധിച്ചു ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറിയിസ്രായേല്യരെ നമ്മുടെ അടിമവേലയില്‍നിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു എന്നു അവര്‍ പറഞ്ഞു.
6
പിന്നെ അവന് രഥം കെട്ടിച്ചു പടജ്ജനത്തെയും
7
വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവേക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി.
8
യഹോവ മിസ്രയീംരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന് യിസ്രായേല്‍മക്കളെ പിന് തുടര്‍ന്നു. എന്നാല്‍ യിസ്രായേല്‍മക്കള്‍ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.
9
ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യര്‍ അവരെ പിന്തുടര്ന്നു; കടല്ക്കരയില് ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവര്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ അവരോടു അടുത്തു.
പുറപ്പാട് 14:28-9
ആവർത്തനം 2:30
എന്നാല്‍ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന് സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി.
2 രാജാക്കന്മാർ 14:10-12
10
എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്റെ വീട്ടില്‍ ഇരുന്നുകൊള്‍ക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാന്‍ തക്കവണ്ണം അനര്‍ത്ഥത്തില്‍ ചെന്നു ചാടുന്നതു എന്തിന്നു? എന്നാല്‍ അമസ്യാവു കേട്ടില്ല.
11
ആകയാല്‍ യിസ്രായേല്‍ രാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശില്‍വെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മില്‍ നേരിട്ടു.
12
യെഹൂദാ യിസ്രായേലിനോടു തോറ്റു ഔരോരുത്തന് താന്താന്റെ കൂടാരത്തിലേക്കു ഔടിപ്പോയി.
2 രാജാക്കന്മാർ 25:7
അവര്‍ സിദെക്കീയാവിന്റെ പുത്രന്മാരെ അവന് കാണ്‍കെ കൊന്നു; സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു അവനെ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി.