അവര്‍ പണിക, മറ്റൊരുത്തന്‍ പാര്‍ക്ക എന്നു വരികയില്ല; അവര്‍ നടുക, മറ്റൊരുത്തന്‍ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാര്‍ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും
ഒരു മനുഷ്യന്‍ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീര്‍ഘായുസ്സായിരിക്കയും ചെയ്തിട്ടും അവന്‍ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്ക്കാരം പ്രാപിക്കാതെയും പോയാല്‍ ഗര്‍ഭം അലസിപ്പോയ പിണ്ഡം അവനെക്കാള്‍ നന്നു എന്നു ഞാന്‍ പറയുന്നു.
കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലന്‍ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവന്‍ എന്നേ വരൂ
യിസ്രായേല്‍ഗൃഹമേ, ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാന്‍ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേല്‍ഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യില്‍ ഇരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ കയ്യില്‍ ഇരിക്കുന്നു.
നഗ്നനായി ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭത്തില്‍നിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.