പിന്നെ അവന്‍ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടുനിന്നോടുകൂടെയുള്ള ഇവര്‍ ആര്‍ എന്നു ചോദിച്ചുതിന്നുദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കള്‍ എന്നു അവന്‍ പറഞ്ഞു.
എന്നാല്‍ ഏലി എല്‍ക്കാനയെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവേക്കു കഴിച്ച നീവേദ്യത്തിന്നു പകരം യഹോവ അവളില്‍ നിന്നു നിനക്കു സന്തതിയെ നലകുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവര്‍ തങ്ങളുടെ വീട്ടിലേക്കു പോയി.
എന്റെ സകലപുത്രന്മാരിലും നിന്നു--യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ--അവന്‍ എന്റെ മകനായ ശലോമോനെ യിസ്രായേലില്‍ യഹോവയുടെ രാജാസനത്തില്‍ ഇരിപ്പാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
ഹാമാന്‍ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാര്‍ക്കും രാജഭൃത്യന്മാര്‍ക്കും മേലായി തന്നെ ഉയര്‍ത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.
അവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.
18
ഞാന്‍ ശുഭവും ഭംഗിയുമായി കണ്ടതുദൈവം ഒരുത്തന്നു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവന്‍ തിന്നുകുടിച്ചു സൂര്യന്നു കീഴെ താന്‍ പ്രയത്നിക്കുന്ന തന്റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നേ; അതല്ലോ അവന്റെ ഔഹരി.
19
ദൈവം ധനവും ഐശ്വര്യവും അതു അനുഭവിച്ചു തന്റെ ഔഹരി ലഭിച്ചു തന്റെ പ്രയത്നത്തില്‍ സന്തോഷിപ്പാന്‍ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യന്നും അതു ദൈവത്തിന്റെ ദാനം തന്നേ.
യാക്കോബ് ഫറവോനോടുഎന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു.
രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാര്‍ ആദാര്‍ മാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യില്‍നിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവര്‍ തങ്ങളുടെ വൈരികളില്‍ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവര്‍ച്ചെക്കു കൈ നീട്ടിയില്ല.
നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേര്‍ എന്നും നിലനില്‍ക്കയില്ല.