which
സഭാപ്രസംഗി 1:9-11
9
ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യന്നു കീഴില്‍ പുതുതായി യാതൊന്നും ഇല്ല.
10
ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു.
11
പുരാതന ജനത്തെക്കുറിച്ചു ഔര്‍മ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതില്‍ വരുവാനുള്ളവര്‍ക്കും ഔര്‍മ്മയുണ്ടാകയില്ല.
സഭാപ്രസംഗി 3:15
ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പു ഉണ്ടായിരുന്നതു തന്നേ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.
and it
ആദിപുസ്തകം 3:9
യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു.
ആദിപുസ്തകം 3:17-19
17
മനുഷ്യനോടു കല്പിച്ചതോനീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില്‍നിന്നു അഹോവൃത്തി കഴിക്കും.
18
മുള്ളും പറക്കാരയും നിനക്കു അതില്‍നിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും.
19
നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും.
ഇയ്യോബ് 14:1-4
1
സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്പായുസ്സുള്ളവനും കഷ്ടസമ്പൂര്‍ണ്ണനും ആകുന്നു.
2
അവന്‍ പൂപോലെ വിടര്‍ന്നു പൊഴിഞ്ഞുപോകുന്നു; നിലനില്‍ക്കാതെ നിഴല്‍പോലെ ഔടിപ്പോകുന്നു.
3
അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു?
4
അശുദ്ധനില്‍നിന്നു ജനിച്ച വിശുദ്ധന്‍ ഉണ്ടോ? ഒരുത്തനുമില്ല.
സങ്കീർത്തനങ്ങൾ 39:6
മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവര്‍ വ്യര്‍ത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവന്‍ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല.
സങ്കീർത്തനങ്ങൾ 82:6
നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നും നിങ്ങള്‍ ഒക്കെയും അത്യുന്നതന്റെ പുത്രന്മാര്‍ എന്നും ഞാന്‍ പറഞ്ഞു.
സങ്കീർത്തനങ്ങൾ 82:7
എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരില്‍ ഒരുത്തനെപ്പോലെ പട്ടുപോകും.
സങ്കീർത്തനങ്ങൾ 103:15
അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവന്‍ ഔര്‍ക്കുംന്നു.
neither
ഇയ്യോബ് 9:3
അവന്നു അവനോടു വ്യവഹരിപ്പാന്‍ ഇഷ്ടം തോന്നിയാല്‍ ആയിരത്തില്‍ ഒന്നിന്നു ഉത്തരം പറവാന്‍ കഴികയില്ല.
ഇയ്യോബ് 9:4
അവന്‍ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവന്‍ ആര്‍?
ഇയ്യോബ് 9:32
ഞാന്‍ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവന്‍ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
ഇയ്യോബ് 33:13
നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളില്‍ ഒന്നിന്നും അവന്‍ കാരണം പറയുന്നില്ലല്ലോ.
ഇയ്യോബ് 40:2
ആക്ഷേപകന്‍ സര്‍വ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഇതിന്നു ഉത്തരം പറയട്ടെ.
യെശയ്യാവ് 45:9
നിലത്തിലെ കലനുറുക്കുകളുടെ ഇടയില്‍ ഒരു കലനുറുക്കായിരിക്കെ, തന്നെ നിര്‍മ്മിച്ചവനോടു തര്‍ക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണുനീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണിഅവന്നു കൈ ഇല്ല എന്നും പറയുമോ?
യെശയ്യാവ് 45:10
അപ്പനോടുനീ ജനിപ്പിക്കുന്നതു എനതു എന്നും സ്ത്രീയോടുനീ പ്രസവിക്കുന്നതു എന്തു എന്നും പറയുന്നവന്നു അയ്യോ കഷ്ടം!
യിരെമ്യാവു 49:19
പിന്നെ ഞാന്‍ യിസ്രായേലിനെ അവന്റെ മേച്ചല്‍പുറത്തേക്കു മടക്കിവരുത്തും; അവന്‍ കര്‍മ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞു അവന്നു തൃപ്തിവരും.
റോമർ 9:19
ആകയാല്‍ അവന്‍ പിന്നെ കുറ്റം പറയുന്നതു എന്തു? ആര്‍ അവന്റെ ഇഷ്ടത്തോടു എതിര്‍ത്തു നിലക്കുന്നു എന്നു നീ എന്നോടു ചോദിക്കും.
റോമർ 9:20
അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആര്‍? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടുനീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തില്‍നിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാന്‍ മണ്ണിന്മേല്‍ അധികാരം ഇല്ലയോ?