నా కసహ్యమాయెను
സംഖ്യാപുസ്തകം 11:15
ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാന്‍ കാണരുതേ.
1 രാജാക്കന്മാർ 19:4
താനോ മരുഭൂമിയില്‍ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലില്‍ ഇരുന്നു മരിപ്പാന്‍ ഇച്ഛിച്ചു; ഇപ്പോള്‍ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാന്‍ എന്റെ പിതാക്കന്മാരെക്കാള്‍ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.
ഇയ്യോബ് 3:20-22
20
അരിഷ്ടനു പ്രകാശവും ദുഃഖിതന്മാര്‍ക്കും ജീവനും കൊടുക്കുന്നതെന്തിനു?
21
അവര്‍ മരണത്തിന്നായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവര്‍ അതിന്നായി കുഴിക്കുന്നു.
22
അവര്‍ ശവകൂഴി കണ്ടാല്‍ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും
ഇയ്യോബ് 7:15
ആകയാല്‍ ഞാന്‍ ഞെക്കിക്കുലയും ഈ അസ്ഥിക്കൂടത്തെക്കാള്‍ മരണവും തിരഞ്ഞെടുക്കുന്നു.
ഇയ്യോബ് 7:16
ഞാന്‍ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
ഇയ്യോബ് 14:13
നീ എന്നെ പാതാളത്തില്‍ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഔര്‍ക്കുംകയും ചെയ്തുവെങ്കില്‍ കൊള്ളായിരുന്നു.
യിരെമ്യാവു 20:14-18
14
ഞാന്‍ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിന്നു തക്കവണ്ണം നിങ്ങളെ സന്ദര്‍ശിക്കും; ഞാന്‍ അവളുടെ കാട്ടിന്നു തീ വേക്കും; അതു അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
യോനാ 4:3
ആകയാല്‍ യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു.
യോനാ 4:8
സൂര്യന്‍ ഉദിച്ചപ്പോള്‍ ദൈവം അത്യഷ്ണമുള്ളോരു കിഴക്കന്‍ കാറ്റു കല്പിച്ചുവരുത്തി; വെയില്‍ യോനയുടെ തലയില്‍ കൊള്ളുകയാല്‍ അവന്‍ ക്ഷീണിച്ചു മരിച്ചാല്‍ കൊള്ളാം എന്നു ഇച്ഛിച്ചുജീവിച്ചിരിക്കുന്നതിനെക്കാല്‍ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു.
ഫിലിപ്പിയർ 1:23-25
23
ഇവ രണ്ടിനാലും ഞാന്‍ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്‍ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.
24
എന്നാല്‍ ഞാന്‍ ജഡത്തില്‍ ഇരിക്കുന്നതു നിങ്ങള്‍ നിമിത്തം ഏറെ ആവശ്യം.
25
ഇങ്ങനെ ഉറെച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിന്നുമായി തന്നേ ഞാന്‍ ജീവനോടിരിക്കും എന്നും നിങ്ങളോടു എല്ലാവരോടും കൂടെ ഇരിക്കും എന്നും അറിയുന്നു.
ప్రయాసపడినట్టుగాను
സഭാപ്രസംഗി 1:14
സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാന്‍ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.
സഭാപ്രസംഗി 3:16
പിന്നെയും ഞാന്‍ സൂര്യന്നു കീഴെ ന്യായത്തിന്റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.
യെഹെസ്കേൽ 3:14
ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാന്‍ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെ മേല്‍ ഉണ്ടായിരുന്നു.
ഹബക്കൂക്ക് 1:3
നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവര്‍ച്ചയും സാഹസവും എന്റെ മുമ്പില്‍ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.
గాను
സഭാപ്രസംഗി 2:11
ഞാന്‍ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാന്‍ ചെയ്‍വാന്‍ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴില്‍ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.
സഭാപ്രസംഗി 2:22
സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?
സഭാപ്രസംഗി 6:9
അഭിലാഷത്തിന്റെ സഞ്ചാരത്തെക്കാള്‍ കണ്ണിന്റെ നോട്ടം നല്ലതു; അതും മായയും വൃഥാപ്രയത്നവും അത്രേ.
സങ്കീർത്തനങ്ങൾ 89:47
എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഔര്‍ക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?