യേശു അവരോടു ഉത്തരം പറഞ്ഞതുഞാന്‍ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാന്‍ അറിയുന്നു; നിങ്ങളോ, ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല.
നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാന്‍ സത്യം പറയുന്നു എങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കാത്തതു എന്തു? ദൈവസന്തതിയായവന്‍ ദൈവവചനം കേള്‍ക്കുന്നു; നിങ്ങള്‍ ദൈവസന്തതിയല്ലായ്കകൊണ്ടു കേള്‍ക്കുന്നില്ല.
പീലാത്തൊസ് അവനോടുഎന്നാല്‍ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശുനീ പറഞ്ഞതുപോലെ ഞാന്‍ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനില്‍ക്കേണ്ടതിന്നു ഞാന്‍ ജനിച്ചു അതിന്നായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവന്‍ എല്ലാം എന്റെ വാക്കുകേള്‍ക്കുന്നു എന്നു ഉത്തരം പറഞ്ഞു.