the simple
സദൃശ്യവാക്യങ്ങൾ 1:4
അല്പബുദ്ധികള്‍ക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നലകുവാനും
സദൃശ്യവാക്യങ്ങൾ 1:22
ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധീഹിനതയില്‍ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തില്‍ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?
സദൃശ്യവാക്യങ്ങൾ 1:32
ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.
സദൃശ്യവാക്യങ്ങൾ 8:5
അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്‍വിന്‍ ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിന്‍ .
സദൃശ്യവാക്യങ്ങൾ 14:15
അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.
സദൃശ്യവാക്യങ്ങൾ 14:18
അല്പബുദ്ധികള്‍ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
സദൃശ്യവാക്യങ്ങൾ 19:25
പരിഹാസിയെ അടിച്ചാല്‍ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും.
സദൃശ്യവാക്യങ്ങൾ 22:3
വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
സദൃശ്യവാക്യങ്ങൾ 27:12
വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
സങ്കീർത്തനങ്ങൾ 19:7
യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
സങ്കീർത്തനങ്ങൾ 119:130
നിന്റെ സാക്ഷ്യങ്ങള്‍ അതിശയകരമാകയാല്‍ എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു.
റോമർ 16:18
അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
റോമർ 16:19
നിങ്ങളുടെ അനുസരണം പരക്കെ എല്ലാവര്‍ക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിങ്ങള്‍ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങള്‍ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.
void
സദൃശ്യവാക്യങ്ങൾ 6:32
സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനന്‍ ; അങ്ങനെ ചെയ്യുന്നവന്‍ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 9:4
അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയിക്കുന്നതു;
സദൃശ്യവാക്യങ്ങൾ 9:16
അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയുന്നതു;
സദൃശ്യവാക്യങ്ങൾ 10:13
വിവേകിയുടെ അധരങ്ങളില്‍ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടികൊള്ളാം.
സദൃശ്യവാക്യങ്ങൾ 12:11
നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ ചെല്ലുന്നവനോ ബുദ്ധിഹീനന്‍ .
സദൃശ്യവാക്യങ്ങൾ 19:2
പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാല്‍ വെക്കുന്നവനോ പിഴെച്ചുപോകുന്നു.
സദൃശ്യവാക്യങ്ങൾ 24:30
ഞാന്‍ മടിയന്റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി.
യിരെമ്യാവു 4:22
എന്റെ ജനം ഭോഷന്മാര്‍; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധികെട്ട മക്കള്‍; അവര്‍ക്കും ഒട്ടും ബോധമില്ല; ദോഷം ചെയ്‍വാന്‍ അവര്‍ സമര്‍ത്ഥന്മാര്‍; നന്മ ചെയ്‍വാനോ അവര്‍ക്കും അറിഞ്ഞുകൂടാ.
മത്തായി 15:16
അതിന്നു അവന്‍ പറഞ്ഞതു“നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?