ప్రేమించి
സദൃശ്യവാക്യങ്ങൾ 4:21
അവ നിന്റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവില്‍ അവയെ സൂക്ഷിച്ചുവെക്കുക.
സദൃശ്യവാക്യങ്ങൾ 4:22
അവയെ കിട്ടുന്നവര്‍ക്കും അവ ജീവനും അവരുടെ സര്‍വ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.
സദൃശ്യവാക്യങ്ങൾ 2:10-12
10
ജ്ഞാനം നിന്റെ ഹൃദയത്തില്‍ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.
11
വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.
12
അതു നിന്നെ ദുഷ്ടന്റെ വഴിയില്‍നിന്നും വികടം പറയുന്നവരുടെ കൂട്ടത്തില്‍നിന്നും വിടുവിക്കും.
എഫെസ്യർ 3:17
ക്രിസ്തു വിശ്വാസത്താല്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങള്‍ സ്നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി
2 തെസ്സലൊനീക്യർ 2:10
അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും.