జ్ఞానము సంపాదించుకొనుము
സദൃശ്യവാക്യങ്ങൾ 1:22
ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധീഹിനതയില്‍ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തില്‍ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?
സദൃശ്യവാക്യങ്ങൾ 1:23
എന്റെ ശാസനെക്കു തിരിഞ്ഞുകൊള്‍വിന്‍ ; ഞാന്‍ എന്റെ മനസ്സു നിങ്ങള്‍ക്കു പൊഴിച്ചു തരും; എന്റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കും.
സദൃശ്യവാക്യങ്ങൾ 2:2-4
2
എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ സംഗ്രഹിച്ചാല്‍,
3
നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയര്‍ത്തുന്നു എങ്കില്‍,
4
അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കില്‍,
സദൃശ്യവാക്യങ്ങൾ 3:13-18
13
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന്‍ .
14
അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.
15
അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കള്‍ ഒന്നും അതിന്നു തുല്യമാകയില്ല.
16
അതിന്റെ വലങ്കയ്യില്‍ ദീര്‍ഘായുസ്സും ഇടങ്കയ്യില്‍ ധനവും മാനവും ഇരിക്കുന്നു.
17
അതിന്റെ വഴികള്‍ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
18
അതിനെ പിടിച്ചുകൊള്ളുന്നവര്‍ക്കും അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
സദൃശ്യവാക്യങ്ങൾ 8:5
അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്‍വിന്‍ ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിന്‍ .
സദൃശ്യവാക്യങ്ങൾ 17:16
മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാന്‍ അവന്റെ കയ്യില്‍ ദ്രവ്യം എന്തിനു?
സദൃശ്യവാക്യങ്ങൾ 18:1
കൂട്ടംവിട്ടു നടക്കുന്നവന്‍ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവന്‍ കയര്‍ക്കുംന്നു.
സദൃശ്യവാക്യങ്ങൾ 19:8
ബുദ്ധി സമ്പാദിക്കുന്നവന്‍ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവന്‍ നന്മ പ്രാപിക്കും.
സദൃശ്യവാക്യങ്ങൾ 23:23
നീ സത്യം വില്‍ക്കയല്ല വാങ്ങുയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.
യാക്കോബ് 1:5
നിങ്ങളില്‍ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കില്‍ ഭര്‍ത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്‍യ്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോള്‍ അവന്നു ലഭിക്കും.
neither
2 ദിനവൃത്താന്തം 34:2
അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളില്‍ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.
ഇയ്യോബ് 23:11
എന്റെ കാലടി അവന്റെ ചുവടു തുടര്‍ന്നു ചെല്ലുന്നു; ഞാന്‍ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.
സങ്കീർത്തനങ്ങൾ 44:18
നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവെച്ചു തകര്‍ത്തുകളവാനും കൂരിരുട്ടുകൊണ്ടു ഞങ്ങളെ മൂടുവാനും തക്കവണ്ണം
സങ്കീർത്തനങ്ങൾ 119:51
നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയില്‍ എനിക്കു ആശ്വാസമാകുന്നു.
സങ്കീർത്തനങ്ങൾ 119:157
യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.