దయ
സദൃശ്യവാക്യങ്ങൾ 16:6
ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യര്‍ ദോഷത്തെ വിട്ടകലുന്നു.
സദൃശ്യവാക്യങ്ങൾ 20:28
ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവന്‍ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.
2 ശമൂവേൽ 15:20
നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാന്‍ നിന്നെ ഞങ്ങളോടു കൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാന്‍ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.
സങ്കീർത്തനങ്ങൾ 25:10
യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവര്‍ക്കും അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.
ഹോശേയ 4:1
യിസ്രായേല്‍മക്കളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ; യഹോവേക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.
മീഖാ 7:18-20
18
അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തില്‍ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവന്‍ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.
19
അവന്‍ നമ്മോടു വീണ്ടും കരുണ കാണിക്കും നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തില്‍ ഇട്ടുകളയും.
20
പുരാതനകാലംമുതല്‍ നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തിരിക്കുന്ന നിന്റെ വിശ്വസ്തത നീ യാക്കോബിനോടും നിന്റെ ദയ അബ്രാഹാമിനോടും കാണിക്കും.
മലാഖി 2:6
നേരുള്ള ഉപദേശം അവന്റെ വായില്‍ ഉണ്ടായിരുന്നു; നീതികേടു അവന്റെ അധരങ്ങളില്‍ കണ്ടതുമില്ല; സമാധാനമായും പരമാര്‍ത്ഥമായും അവന്‍ എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;
മത്തായി 23:23
കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
എഫെസ്യർ 5:1
ആകയാല്‍ പ്രിയമക്കള്‍ എന്നപോലെ ദൈവത്തെ അനുകരിപ്പിന്‍ .
എഫെസ്യർ 5:2
ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താന്‍ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതു പോലെ സ്നേഹത്തില്‍ നടപ്പിന്‍
എഫെസ്യർ 5:9
കര്‍ത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്‍വിന്‍ .
కంఠభూషణముగా ధరించుకొనుము
സദൃശ്യവാക്യങ്ങൾ 6:21
അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊള്‍ക; നിന്റെ കഴുത്തില്‍ അതു കെട്ടിക്കൊള്‍ക.
സദൃശ്യവാക്യങ്ങൾ 7:3
നിന്റെ വിരലിന്മേല്‍ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയില്‍ എഴുതുക.
പുറപ്പാട് 13:9
യഹോവയുടെ ന്യായപ്രമാണം നിന്റെ വായില്‍ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്റെ കയ്യിന്മേല്‍ അടയാളമായും നിന്റെ കണ്ണുകളുടെ നടുവില്‍ ജ്ഞാപകലക്ഷ്യമായും ഇരിക്കെണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ചതു.
ആവർത്തനം 6:8
അവയെ അടയാളമായി നിന്റെ കൈമേല്‍ കെട്ടേണം; അവ നിന്റെ കണ്ണുകള്‍ക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം.
ആവർത്തനം 11:18-21
18
ആകയാല്‍ നിങ്ങള്‍ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേല്‍ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകള്‍ക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.
19
വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കള്‍ക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
20
യഹോവ നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നു
21
അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്‍ മേലും പടിവാതിലുകളിലും എഴുതേണം.
സങ്കീർത്തനങ്ങൾ 119:11
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകള്‍ വിട്ടുനടപ്പാന്‍ എനിക്കു ഇടവരരുതേ.
వ్రాసికొనుము
യിരെമ്യാവു 17:1
യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
2 കൊരിന്ത്യർ 3:3
ഞങ്ങളുടെ ശുശ്രൂഷയാല്‍ ഉണ്ടായ ക്രിസ്തുവിന്‍ പത്രമായി നിങ്ങള്‍ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാല്‍ അത്രേ. കല്പലകയില്‍ അല്ല, ഹൃദയമെന്ന മാംസപ്പലകയില്‍ തന്നേ എഴുതിയിരിക്കുന്നതു.
എബ്രായർ 10:16
“ഈ കാലം കഴിഞ്ഞശേഷം ഞാന്‍ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നുഎന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും എന്നു കര്‍ത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം