38
ഫറവോന്‍ തന്റെ ഭൃത്യന്മാരോടുദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.
39
പിന്നെ ഫറവോന്‍ യോസേഫിനോടുദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവന്‍ ഒരുത്തനുമില്ല.
40
നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും എന്നു പറഞ്ഞു.
41
ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാന്‍ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോന്‍ യോസേഫിനോടു പറഞ്ഞു.
42
ഫറവോന്‍ തന്റെ കയ്യില്‍നിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈകൂ ഇട്ടു, അവനെ നേര്‍മ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വര്‍ണ്ണസരപ്പളിയും അവന്റെ കഴുത്തില്‍ ഇട്ടു.
43
തന്റെ രണ്ടാം രഥത്തില്‍ അവനെ കയറ്റിമുട്ടുകുത്തുവിന്‍ എന്നു അവന്റെ മുമ്പില്‍ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി.
44
പിന്നെ ഫറവോന്‍ യോസേഫിനോടുഞാന്‍ ഫറവോന്‍ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.
45
ഫറവോന്‍ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
46
യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നിലക്കുമ്പോള്‍ അവന്നു മുപ്പതു വയസ്സായിരുന്നു യോസേഫ് ഫറവോന്റെ സന്നിധാനത്തില്‍ നിന്നു പറപ്പെട്ടു മിസ്രയീം ദേശത്തു ഒക്കെയും സഞ്ചരിച്ചു.
47
എന്നാല്‍ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.
48
മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവന്‍ ശേഖരിച്ചു പട്ടണങ്ങളില്‍ സൂക്ഷിച്ചു; ഔരോ പട്ടണത്തില്‍ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.
49
അങ്ങനെ യോസേഫ് കടല്‍കരയിലെ മണല്‍പോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാന്‍ കഴിവില്ലായ്കയാല്‍ അളവു നിര്‍ത്തിക്കളഞ്ഞു.
50
ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാര്‍ ജനിച്ചു; അവരെ ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്ത് പ്രസവിച്ചു.
51
എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു.
52
സങ്കടദേശത്തു ദൈവം എന്നെ വര്‍ദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവന്‍ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു.
53
മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോള്‍
54
യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാല്‍ മിസ്രയീംദേശത്തു എല്ലാടവും ആഹാരം ഉണ്ടായിരുന്നു.
55
പിന്നെ മിസ്രയീം ദേശത്തു എല്ലാടവും ക്ഷാമം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ആഹാരത്തിന്നായി ഫറവോനോടു നിലവിളിച്ചു; ഫറവോന്‍ മിസ്രയീമ്യരോടു ഒക്കെയുംനിങ്ങള്‍ യോസേഫിന്റെ അടുക്കല്‍ ചെല്ലുവിന്‍ ; അവന്‍ നിങ്ങളോടു പറയുംപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.
56
ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകള്‍ ഒക്കെയും തുറന്നു, മിസ്രയീമ്യര്‍ക്കും ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായ്തീര്‍ന്നു.
57
ഭൂമിയില്‍ എങ്ങും ക്ഷാമം കഠിനമായയ്തീര്‍ന്നതുകൊണ്ടു സകലദേശക്കാരും ധാന്യം കൊള്ളുവാന്‍ മിസ്രയീമില്‍ യോസേഫിന്റെ അടുക്കല്‍ വന്നു.