If
1 ശമൂവേൽ 26:8
അബീശായി ദാവീദിനോടുദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; ഞാന്‍ അവനെ കുന്തംകൊണ്ടു നിലത്തോടു ചേര്‍ത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു.
1 ശമൂവേൽ 26:9
ദാവീദ് അബീശായിയോടുഅവനെ നശിപ്പിക്കരുതു; യഹോവയുടെ അഭിഷിക്തന്റെ മേല്‍ കൈ വെച്ചിട്ടു ആര്‍ ശിക്ഷ അനുഭവിക്കാതെപോകും എന്നു പറഞ്ഞു.
ഇയ്യോബ് 29:17
നീതികെട്ടവന്റെ അണപ്പല്ലു ഞാന്‍ തകര്‍ത്തു; അവന്റെ പല്ലിന്‍ ഇടയില്‍നിന്നു ഇരയെ പറിച്ചെടുത്തു.
സങ്കീർത്തനങ്ങൾ 82:4
എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന്‍ ; ദുഷ്ടന്മാരുടെ കയ്യില്‍നിന്നു അവരെ വിടുവിപ്പിന്‍ .
യെശയ്യാവ് 58:6
അന്‍ യായബന്‍ ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകര്‍‍ക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?
യെശയ്യാവ് 58:7
വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്‍‍കൂ നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?
ലൂക്കോസ് 10:31
അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തില്‍ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
ലൂക്കോസ് 10:32
ഒരു ശമര്യക്കാരനോ വഴിപോകയില്‍ അവന്റെ അടുക്കല്‍ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
ലൂക്കോസ് 23:23-25
23
അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു;
24
അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു.
25
കലഹവും കുലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കയും ചെയ്തു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 18:17
പൌലൊസ് പിന്നെയും കുറെനാള്‍ പാര്‍ത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയയില്‍ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പല്‍ കയറി സുറിയയിലേക്കു പുറപ്പെട്ടു
അപ്പൊസ്തലരുടെ പ്രവൃത്തികൾ 21:31
അവന്‍ ക്ഷണത്തില്‍ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവര്‍ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോള്‍ പൌലൊസിനെ അടിക്കുന്നത് നിറുത്തി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 21:32
സഹസ്രാധിപന്‍ അടത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാന്‍ കല്പിച്ചു; ആര്‍ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 23:10
അങ്ങനെ വലിയ ഇടച്ചല്‍ ആയതുകൊണ്ടു അവര്‍ പൌലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപന്‍ പേടിച്ചു, പടയാളികള്‍ ഇറങ്ങിവന്നു അവനെ അവരുടെ നടുവില്‍ നിന്നു പിടിച്ചെടുത്തു കോട്ടയില്‍ കൊണ്ടുപോകുവാന്‍ കല്പിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 23:23-35
23
പിന്നെ അവന്‍ ശതാധിപന്മാരില്‍ രണ്ടുപേരെ വരുത്തിഈ രാത്രിയില്‍ മൂന്നാം മണിനേരത്തു കൈസര്യകൂ പോകുവാന്‍ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിന്‍ .
24
പൌലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കല്‍ ക്ഷേമത്തോട എത്തിപ്പാന്‍ മൃഗവാഹനങ്ങളെയും സംഭരിപ്പിന്‍ എന്നു കല്പിച്ചു.
25
താഴെ പറയുന്ന വിധത്തില്‍ ഒരു എഴുത്തു എഴുതി
26
ക്ളൌദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം.
27
ഈ പുരുഷനെ യെഹൂദന്മാര്‍ പിടിച്ചു കൊല്ലുവാന്‍ ഭാവിച്ചപ്പോള്‍ റോമപൌരന്‍ എന്നു അറിഞ്ഞു ഞാന്‍ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.
28
അവന്റെമേല്‍ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാന്‍ ഇച്ഛിച്ചിട്ടു അവരുടെ ന്യായാധിപസംഘത്തിലേക്കു അവനെ കൊണ്ടുചെന്നു.
29
എന്നാല്‍ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തര്‍ക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല എന്നു കണ്ടു.
30
അനന്തരം ഈ പുരുഷന്റെ നേരെ അവര്‍ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോള്‍ ഞാന്‍ തല്‍ക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തില്‍ ബോധിപ്പിപ്പാന്‍ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.
31
പടയാളികള്‍ കല്പനപ്രകാരം പൌലൊസിനെ കൂട്ടി രാത്രിയില്‍ അന്തിപത്രിസോളം കൊണ്ടുചെന്നു,
32
പിറ്റെന്നാള്‍ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപോന്നു.
33
മറ്റവര്‍ കൈസര്യയില്‍ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൌലൊസിനെയും അവന്റെ മുമ്പില്‍ നിര്‍ത്തി.
34
അവന്‍ എഴുത്തു വായിച്ചിട്ടു ഏതു സംസ്ഥാനക്കാരന്‍ എന്നു ചോദിച്ചു. കിലിക്യക്കാരന്‍ എന്നു കേട്ടാറെ
35
വാദികളും കൂടെ വന്നു ചേരുമ്പോള്‍ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തില്‍ അവനെ കാത്തു കൊള്‍വാന്‍ കല്പിച്ചു.
1 യോഹന്നാൻ 3:16
അവന്‍ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാല്‍ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാര്‍ക്കും വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.
1 യോഹന്നാൻ 3:17
എന്നാല്‍ ഈ ലോകത്തിലെ വസ്തുവകയുള്ളവന്‍ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാല്‍ ദൈവത്തിന്റെ സ്നേഹം അവനില്‍ എങ്ങനെ വസിക്കും?