as for a prey
സദൃശ്യവാക്യങ്ങൾ 2:16-19
16
അതു നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
17
അവള്‍ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.
18
അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകള്‍ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.
19
അവളുടെ അടുക്കല്‍ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.
സദൃശ്യവാക്യങ്ങൾ 7:12
ഇപ്പോള്‍ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഔരോ കോണിലും അവള്‍ പതിയിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 7:22-27
22
അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,
23
പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളില്‍ അസ്ത്രം തറെക്കുവോളം അവന്‍ അവളുടെ പിന്നാലെ ചെല്ലുന്നു.
24
ആകയാല്‍ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിന്‍ .
25
നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.
26
അവള്‍ വീഴിച്ച ഹതന്മാര്‍ അനേകര്‍; അവള്‍ കൊന്നുകളഞ്ഞവര്‍ ആകെ വലിയോരു കൂട്ടം ആകുന്നു.
27
അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.
സദൃശ്യവാക്യങ്ങൾ 9:18
എങ്കിലും മൃതന്മാര്‍ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാര്‍ പാതാളത്തിന്റെ ആഴത്തില്‍ ഇരിക്കുന്നു എന്നും അവന്‍ അറിയുന്നില്ല.
സദൃശ്യവാക്യങ്ങൾ 22:14
പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാല്‍ ത്യജിക്കപ്പെട്ടവന്‍ അതില്‍ വീഴും.
ന്യായാധിപന്മാർ 16:4-22
4
അതിന്റെശേഷം അവന്‍ സോരേക്‍ താഴ്വരയില്‍ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.
5
ഫെലിസ്ത പ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു അവളോടുനീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതില്‍ എന്നും ഞങ്ങള്‍ അവനെ പിടിച്ചു കെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊള്‍ക; ഞങ്ങള്‍ ഔരോരുത്തന്‍ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.
6
അങ്ങനെ ദെലീലാ ശിംശോനോടുനിന്റെ മഹാശക്തി ഏതില്‍ ആകുന്നു? ഏതിനാല്‍ നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.
7
ശിംശോന്‍ അവളോടുഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.
8
ഫെലിസ്ത്യപ്രഭുക്കന്മാര്‍ ഉണങ്ങാത്ത ഏഴു പച്ച ഞാണു അവളുടെ അടുക്കല്‍ കൊണ്ടുവന്നു; അവകൊണ്ടു അവള്‍ അവനെ ബന്ധിച്ചു.
9
അവളുടെ ഉള്‍മുറിയില്‍ പതിയിരിപ്പുകാര്‍ പാര്‍ത്തിരുന്നു. അവള്‍ അവനോടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ തീ തൊട്ട ചണനൂല്‍പോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.
10
പിന്നെ ദെലീലാ ശിംശോനോടുനീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല്‍ ബന്ധിക്കാം എന്നു ഇപ്പോള്‍ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.
11
അവന്‍ അവളോടുഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയര്‍കൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.
12
ദെലീലാ പുതിയ കയര്‍ വാങ്ങി അവനെ ബന്ധിച്ചിട്ടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാര്‍ ഉള്‍മുറിയില്‍ ഉണ്ടായിരുന്നു. അവനോ ഒരു നൂല്‍പോലെ തന്റെ കൈമേല്‍നിന്നു അതു പൊട്ടിച്ചുകളഞ്ഞു.
13
ദെലീലാ ശിംശോനോടുഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല്‍ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞു തരേണം എന്നു പറഞ്ഞു. അവന്‍ അവളോടുഎന്റെ തലയിലെ ഏഴു ജട നൂല്പാവില്‍ ചേര്‍ത്തു നെയ്താല്‍ സാധിക്കും എന്നു പറഞ്ഞു.
14
അവള്‍ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചുംവെച്ചു അവനോടുശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു അവന്‍ ഉറക്കമുണര്‍ന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.
15
അപ്പോള്‍ അവള്‍ അവനോടുനിന്റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതു എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതില്‍ ആകന്നു എന്നു എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു.
16
ഇങ്ങനെ അവള്‍ അവനെ ദിവസംപ്രതി വാക്കുകളാല്‍ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവന്‍ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീര്‍ന്നിട്ടു തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു.
17
ക്ഷൌരക്കത്തി എന്റെ തലയില്‍ തൊട്ടിട്ടില്ല; ഞാന്‍ അമ്മയുടെ ഗര്‍ഭംമുതല്‍ ദൈവത്തിന്നു വ്രതസ്ഥന്‍ ആകുന്നു; ക്ഷൌരം ചെയ്താല്‍ എന്റെ ബലം എന്നെ വിട്ടുപോകും; ഞാന്‍ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.
18
തന്റെ ഉള്ളം മുഴുവനും അവന്‍ അറിയിച്ചു എന്നു കണ്ടപ്പോള്‍ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാന്‍ ആളയച്ചുഇന്നു വരുവിന്‍ ; അവന്‍ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു, പണവും കയ്യില്‍ കൊണ്ടുവന്നു.
19
അവള്‍ അവനെ മടിയില്‍ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവള്‍ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവള്‍ശിംശോനേ,
20
ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ ഉറക്കമുണര്‍ന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെഞാന്‍ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.
21
ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവന്‍ കാരാഗൃഹത്തില്‍ മാവു പൊടിച്ചുകൊണ്ടിരുന്നു.
22
അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളര്‍ന്നുതുടങ്ങി.
സഭാപ്രസംഗി 7:26
മരണത്തെക്കാള്‍ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാന്‍ കണ്ടുഹൃദയത്തില്‍ കണികളും വലകളും കയ്യില്‍ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവന്‍ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാല്‍ പിടിപെടും.
യിരെമ്യാവു 3:2
മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളു? മരുഭൂമിയില്‍ അരാബ്യര്‍ എന്ന പോലെ നീ വഴികളില്‍ അവര്‍ക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്വത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.
increaseth
സംഖ്യാപുസ്തകം 25:1
യിസ്രായേല്‍ ശിത്തീമില്‍ പാര്‍ക്കുംമ്പോള്‍ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.
ഹോശേയ 4:11
പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
1 കൊരിന്ത്യർ 10:8
അവരില്‍ ചിലര്‍ പരസംഗം ചെയ്തു ഒരു ദിവസത്തില്‍ ഇരുപത്തുമൂവായിരംപേര്‍ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
വെളിപ്പാട് 17:1
പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്നു എന്നോടു സംസാരിച്ചുവരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍
വെളിപ്പാട് 17:2
ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു.