the guide
സദൃശ്യവാക്യങ്ങൾ 5:18
നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയില്‍ സന്തോഷിച്ചുകൊള്‍ക.
യിരെമ്യാവു 3:4
നീ ഇന്നുമുതല്‍ എന്നോടുഎന്റെ പിതാവേ, നീ എന്റെ യൌവനത്തിലെ സഖി എന്നു വിളിച്ചുപറകയില്ലയോ?
మరచునది
യെഹെസ്കേൽ 16:8
ഞാന്‍ നിന്റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോള്‍ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ടു എന്റെ വസ്ത്രം നിന്റെമേല്‍ വിരിച്ചു നിന്റെ നഗ്നത മറെച്ചു; ഞാന്‍ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവള്‍ ആയിത്തീര്‍ന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യെഹെസ്കേൽ 16:59
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിയമം ലംഘിച്ചു സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാന്‍ നിന്നോടും ചെയ്യും.
യെഹെസ്കേൽ 16:60
എങ്കിലും നിന്റെ യൌവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാന്‍ ഔര്‍ത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
മലാഖി 2:14-16
14
എന്നാല്‍ നിങ്ങള്‍ അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൌവനത്തിലെ ഭാര്യെക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവള്‍ നിന്റെ കൂട്ടാളിയും നിന്റെ ധര്‍മ്മപത്നിയുമല്ലോ.
15
ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാല്‍ ആ ഒരുത്തന്‍ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവന്‍ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളില്‍ സൂക്ഷിച്ചുകൊള്‍വിന്‍ ; തന്റെ യൌവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു.
16
ഞാന്‍ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നുഅതു ചെയ്യുന്നവന്‍ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാല്‍ നിങ്ങള്‍ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളില്‍ സൂക്ഷിച്ചുകൊള്‍വിന്‍ .