will
സദൃശ്യവാക്യങ്ങൾ 19:12
രാജാവിന്റെ ക്രോധം സിംഹഗര്‍ജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
സദൃശ്യവാക്യങ്ങൾ 16:15
രാജാവിന്റെ മുഖപ്രകാശത്തില്‍ ജീവന്‍ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘം പോലെയാകുന്നു.
സദൃശ്യവാക്യങ്ങൾ 29:26
അനേകര്‍ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാല്‍ വരുന്നു.
ആദിപുസ്തകം 42:6
യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവന്‍ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങള്‍ക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
2 ശമൂവേൽ 19:19-39
19
എന്റെ യജമാനന്‍ എന്റെ കുറ്റം എനിക്കു കണക്കിടരുതേ; യജമാനനായ രാജാവു യെരൂശലേമില്‍നിന്നു പുറപ്പെട്ട ദിവസം അടിയന്‍ ചെയ്ത ദോഷം രാജാവു മനസ്സില്‍ വെക്കയും ഔര്‍ക്കയും അരുതേ.
20
അടിയന്‍ പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതു കൊണ്ടു ഇതാ, യജമാനനായ രാജാവിനെ എതിരേല്‍ക്കേണ്ടതിന്നു ഇറങ്ങി വരുവാന്‍ യോസേഫിന്റെ സകലഗൃഹത്തിലുംവെച്ചു അടിയന്‍ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു.
21
എന്നാറെ സെരൂയയുടെ മകനായ അബീശായിയഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.
22
അതിന്നു ദാവീദ്സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങള്‍ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തു? ഇന്നു യിസ്രായേലില്‍ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാന്‍ യിസ്രായേലിന്നു രാജാവെന്നു ഞാന്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു.
23
പിന്നെ ശിമെയിയോടുനീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവു അവനോടു സത്യവും ചെയ്തു.
24
ശൌലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാന്‍ വന്നു; രാജാവു പോയ ദിവസം മുതല്‍ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവന്‍ തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.
25
എന്നാല്‍ അവന്‍ രാജാവിനെ എതിരേല്പാന്‍ യെരൂശലേമില്‍ നിന്നു വന്നപ്പോള്‍ രാജാവു അവനോടുമെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നതു എന്തു എന്നു ചോദിച്ചു.
26
അതിന്നു അവന്‍ ഉത്തരം പറഞ്ഞതുയജമാനനായ രാജാവേ, എന്റെ ഭൃത്യന്‍ എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിന്നു കോപ്പിടേണമെന്നു അടിയന്‍ പറഞ്ഞു; അടിയന്‍ മുടന്തനല്ലോ.
27
അവന്‍ യജമാനനായ രാജാവിനോടു അടിയനെക്കൊണ്ടു നുണയും പറഞ്ഞു; എങ്കിലും യജമാനനായ രാജാവു ദൈവദൂതന്നു തുല്യന്‍ ആകുന്നു; തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊള്‍ക.
28
യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യര്‍ ആയിരുന്നു; എങ്കിലും അടിയനെ അവിടത്തെ മേശയിങ്കല്‍ ഭക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കി; രാജാവിനോടു ആവലാധി പറവാന്‍ അടിയന്നു ഇനി എന്തു അവകാശമുള്ളു?
29
രാജാവു അവനോടുനീ നിന്റെ കാര്യം ഇനി അധികം പറയുന്നതു എന്തിന്നു? നീയും സീബയും നിലം പകുത്തെടുത്തുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു എന്നു പറഞ്ഞു.
30
മെഫീബോശെത്ത് രാജാവിനോടുഅല്ല, അവന്‍ തന്നേ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവു സമാധാനത്തോടെ അരമനയില്‍ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
31
ഗിലെയാദ്യനായ ബര്‍സില്ലായിയും രോഗെലീമില്‍നിന്നു വന്നു, രാജാവിനെ യോര്‍ദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാന്‍ അവനോടുകൂടെ യോര്‍ദ്ദാന്‍ കടന്നു.
32
ബര്‍സില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമില്‍ പാര്‍ത്തിരുന്ന കാലത്തു അവന്‍ ഭക്ഷണസാധനങ്ങള്‍ അയച്ചുകൊടുത്തു; അവന്‍ മഹാധനികന്‍ ആയിരുന്നു.
33
രാജാവു ബര്‍സില്ലായിയോടുഎന്നോടുകൂടെ പോരിക; ഞാന്‍ നിന്നെ യെരൂശലേമില്‍ എന്റെ അടുക്കല്‍ പാര്‍പ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു.
34
ബര്‍സില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാല്‍ഞാന്‍ രാജാവിനോടുകൂടെ യെരൂശലേമില്‍ വരുന്നതെന്തിന്നു? ഞാന്‍ ഇനി എത്ര നാള്‍ ജീവിച്ചിരിക്കും?
35
എനിക്കു ഇന്നു എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? അടിയന്‍ യജമാനനായ രാജാവിന്നു ഭാരമായ്തീരുന്നതു എന്തിന്നു?
36
അടിയന്‍ രാജാവിനോടുകൂടെ യോര്‍ദ്ദാന്‍ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവു ഇതിന്നായി എനിക്കു ഈ വിധം പ്രത്യുപകാരം ചെയ്യുന്നതു എന്തിനു?
37
എന്റെ പട്ടണത്തില്‍ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കല്‍വെച്ചു മരിക്കേണ്ടതിന്നു അടിയന്‍ വിടകൊള്ളട്ടെ; എന്നാല്‍ നിന്റെ ദാസനായ കിംഹാം ഇതാ; അവന്‍ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്തു കൊടുത്താലും.
38
അതിന്നു രാജാവുകിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാന്‍ അവന്നു ചെയ്തുകൊടുക്കാം; നീ എന്നോടു ആവശ്യപ്പെടുന്നതൊക്കെയും ഞാന്‍ നിനക്കായി ചെയ്യും എന്നു പറഞ്ഞു.
39
പിന്നെ സകലജനവും യോര്‍ദ്ദാന്‍ കടന്നു. രാജാവു യോര്‍ദ്ദാന്‍ കടന്നശേഷം ബര്‍സില്ലായിയെ ചുംബനംചെയ്തു അനുഗ്രഹിച്ചു; അവന്‍ സ്വദേശത്തേക്കു മടങ്ങിപ്പോയി.
ഇയ്യോബ് 29:24
അവര്‍ നിരാശപ്പെട്ടിരിക്കുമ്പോള്‍ ഞാന്‍ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവര്‍ മങ്ങിക്കയുമില്ല.
ഇയ്യോബ് 29:25
ഞാന്‍ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന്‍ വസിക്കും;
സങ്കീർത്തനങ്ങൾ 45:12
സോര്‍നിവാസികള്‍, ജനത്തിലെ ധനവാന്മാര്‍ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.
മത്തായി 2:11
ആ വീട്ടില്‍ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
and
സദൃശ്യവാക്യങ്ങൾ 17:8
സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.
സദൃശ്യവാക്യങ്ങൾ 18:16
മനുഷ്യന്‍ വെക്കുന്ന കാഴ്ചയാല്‍ അവന്നു പ്രവേശനം കിട്ടും; അവന്‍ മഹാന്മാരുടെ സന്നിധിയില്‍ ചെല്ലുവാന്‍ ഇടയാകും.
സദൃശ്യവാക്യങ്ങൾ 21:14
രഹസ്യത്തില്‍ ചെയ്യുന്ന ദാനം കോപത്തെയും മടിയില്‍ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
ആദിപുസ്തകം 32:20
അതാ, നിന്റെ അടിയാന്‍ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിന്‍ എന്നു അവന്‍ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാന്‍ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.
ആദിപുസ്തകം 43:15
അങ്ങനെ അവര്‍ ആ കാഴ്ചയും ഇരട്ടിദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമില്‍ ചെന്നു യോസേഫീന്റെ മുമ്പില്‍ നിന്നു.
റോമർ 6:23
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ.