ഒരു മനുഷ്യന്‍ സര്‍വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊള്‍വാന്‍ മനുഷ്യന്‍ എന്തു മറുവില കൊടുക്കും?
പ്രിയ സഹോദരന്മാരേ, കേള്‍പ്പിന്‍ ദൈവം ലോകത്തില്‍ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരും തന്നേ സ്നേഹിക്കുന്നവര്‍ക്കും വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനന്‍ ഗണ്യമാക്കരുതേ; അവന്‍ തന്റെ പേര്‍പോലെ തന്നെ ആകുന്നു; നാബാല്‍ എന്നല്ലോ അവന്റെ പേര്‍; ഭോഷത്വം അത്രേ അവന്റെ പക്കല്‍ ഉള്ളതു. അടിയനോ, യജമാനന്‍ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.
നിങ്ങളുടെ കൈകള്‍ രക്തംകൊണ്ടും നിങ്ങളുടെ വിരലുകള്‍ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങള്‍ ഭോഷ്ക സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു
ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാല്‍ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
33
ഒന്നുകില്‍ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിന്‍ ; അല്ലായ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിന്‍ ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു.
34
സര്‍പ്പസന്തതികളെ, നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാന്‍ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നതു.