A man's belly shall be satisfied with the fruit of his mouth; and with the increase of his lips shall he be filled.
സദൃശ്യവാക്യങ്ങൾ 12:13
അധരങ്ങളുടെ ലംഘനത്തില്‍ വല്ലാത്ത കണിയുണ്ടു; നീതിമാനോ കഷ്ടത്തില്‍നിന്നു ഒഴിഞ്ഞുപോരും.
സദൃശ്യവാക്യങ്ങൾ 12:14
തന്റെ വായുടെ ഫലത്താല്‍ മനുഷ്യന്‍ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.
സദൃശ്യവാക്യങ്ങൾ 13:2
തന്റെ വായുടെ ഫലത്താല്‍ മനുഷ്യന്‍ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ.
സദൃശ്യവാക്യങ്ങൾ 22:18
അവയെ നിന്റെ ഉള്ളില്‍ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളില്‍ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.
സദൃശ്യവാക്യങ്ങൾ 22:21
ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാന്‍ നിനക്കു എഴുതീട്ടുണ്ടല്ലോ.
സദൃശ്യവാക്യങ്ങൾ 25:11
തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തില്‍ പൊന്‍ നാരങ്ങാപോലെ.
സദൃശ്യവാക്യങ്ങൾ 25:12
കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകന്‍ പൊന്‍ കടുക്കനും തങ്കം കൊണ്ടുള്ള ആഭരണവും ആകുന്നു.