6
അങ്ങനെ യിസ്രായേല്‍രാജാവു ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടുഞാന്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവര്‍ പുറപ്പെടുക; കര്‍ത്താവു അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.
7
എന്നാല്‍ യെഹോശാഫാത്ത്നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു യഹോവയുടെ പ്രവാചകനായിട്ടു ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.
8
അതിന്നു യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുനാം യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ തക്കവണ്ണം ഇനി യിമ്ളയുടെ മകനായ മീഖായാവു എന്നൊരുത്തന്‍ ഉണ്ടു. എന്നാല്‍ അവന്‍ എന്നെക്കുറിച്ചു ഗണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.
9
അങ്ങനെ യിസ്രായേല്‍രാജാവു ഒരു ഷണ്ഡനെ വിളിച്ചു, യിമ്ളയുടെ മകനായ മീഖായാവെ വേഗത്തില്‍ കൂട്ടിക്കൊണ്ടുവരുവാന്‍ കല്പിച്ചു.
10
യിസ്രായേല്‍ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതില്‍ പ്രവേശനത്തിങ്കല്‍ ഒരു വിശാലസ്ഥലത്തു സിംഹാസനത്തില്‍ ഇരുന്നു; പ്രവാചകന്മാര്‍ ഒക്കെയും അവരുടെ സന്നിധിയില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
11
കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പു കൊണ്ടു കൊമ്പു ഉണ്ടാക്കിഇവകൊണ്ടു നീ അരാമ്യരെ അവര്‍ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
12
പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചുഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാര്‍ത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.
13
മീഖായാവെ വിളിപ്പാന്‍ പോയ ദൂതന്‍ അവനോടുനോകൂ, പ്രവാചകന്മാരുടെ വാക്കുകള്‍ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരില്‍ ഒരുത്തന്റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.
14
അതിന്നു മീഖായാവുയഹോവയാണ, യഹോവ എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാന്‍ പ്രസ്താവിക്കും എന്നു പറഞ്ഞു.
15
അവന്‍ രാജാവിന്റെ അടുക്കല്‍ വന്നപ്പോള്‍ രാജാവു അവനോടുമീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവന്‍ പുറപ്പെടുവിന്‍ ; നിങ്ങള്‍ കൃതാര്‍ത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.
16
രാജാവു അവനോടുനീ യഹോവയുടെ നാമത്തില്‍ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നും എത്ര പ്രാവശ്യം ഞാന്‍ നിന്നോടു സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.
17
അതിന്നു അവന്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേല്‍ ഒക്കെയും പര്‍വ്വതങ്ങളില്‍ ചിതറിയിരിക്കുന്നതു ഞാന്‍ കണ്ടു; അപ്പോള്‍ യഹോവഇവര്‍ക്കും നാഥനില്ല; അവര്‍ ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.
18
അപ്പോള്‍ യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുഇവന്‍ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
19
അതിന്നു അവന്‍ പറഞ്ഞതുഎന്നാല്‍ നീ യഹോവയുടെ വചനം കേള്‍ക്കയഹോവ തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതും സ്വര്‍ഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കല്‍ വലത്തും ഇടത്തും നിലക്കുന്നതും ഞാന്‍ കണ്ടു.
20
ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തില്‍വെച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആര്‍ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തന്‍ ഇങ്ങനെയും ഒരുത്തന്‍ അങ്ങനെയും പറഞ്ഞു.
21
എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയില്‍ നിന്നുഞാന്‍ അവനെ വശീകരിക്കും എന്നു പറഞ്ഞു.
22
ഏതിനാല്‍ എന്നു യഹോവ ചോദിച്ചതിന്നു അവന്‍ ഞാന്‍ പുറപ്പെട്ടു അവന്റെ സകല പ്രവാചകന്മാരുടെയും വായില്‍ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കും സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവന്‍ കല്പിച്ചു.
23
ആകയാല്‍ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായില്‍ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനര്‍ത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
24
അപ്പോള്‍ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവിന്റെ ചെകിട്ടത്തു അടിച്ചുനിന്നോടു അരുളിച്ചെയ്‍വാന്‍ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.
25
അതിന്നു മീഖായാവുനീ ഒളിപ്പാനായിട്ടു അറ തേടി നടക്കുന്ന ദിവസത്തില്‍ നീ കാണും എന്നു പറഞ്ഞു.
26
അപ്പോള്‍ യിസ്രായേല്‍രാജാവു പറഞ്ഞതുമീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കല്‍ കൊണ്ടുചെന്നു ഇവനെ കാരാഗൃഹത്തില്‍ ആക്കി,
27
ഞാന്‍ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.
28
അതിന്നു മീഖായാവുനീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കില്‍ യഹോവ എന്നെക്കൊണ്ടു അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊള്‍വിന്‍ എന്നും അവന്‍ പറഞ്ഞു.