A reproof entereth more into a wise man than an hundred stripes into a fool.
സദൃശ്യവാക്യങ്ങൾ 9:8
പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവന്‍ നിന്നെ സ്നേഹിക്കും.
സദൃശ്യവാക്യങ്ങൾ 9:9
ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വര്‍ദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവന്‍ വിദ്യാഭിവൃദ്ധി പ്രാപിക്കും.
സദൃശ്യവാക്യങ്ങൾ 13:1
ജ്ഞാനമുള്ള മകന്‍ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
സദൃശ്യവാക്യങ്ങൾ 15:5
ഭോഷന്‍ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.
സദൃശ്യവാക്യങ്ങൾ 19:25
പരിഹാസിയെ അടിച്ചാല്‍ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും.
സദൃശ്യവാക്യങ്ങൾ 27:22
ഭോഷനെ ഉരലില്‍ ഇട്ടു ഉലക്കകൊണ്ടു അവില്‍പോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.
സദൃശ്യവാക്യങ്ങൾ 29:19
ദാസനെ ഗുണീകരിപ്പാന്‍ വാക്കു മാത്രം പോരാ; അവന്‍ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
സങ്കീർത്തനങ്ങൾ 141:5
ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയുമരുതേ.
വെളിപ്പാട് 3:19
എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാന്‍ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാല്‍ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.