తెలివిగలవాని హృదయమందు జ్ఞానము సుఖనివా సము చేయును బుద్ధిహీనుల అంతరంగములోనున్నది బయలుపడును
സദൃശ്യവാക്യങ്ങൾ 12:16
ഭോഷന്റെ നീരസം തല്‍ക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.
സദൃശ്യവാക്യങ്ങൾ 12:23
വിവേകമുള്ള മനുഷ്യന്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.
സദൃശ്യവാക്യങ്ങൾ 13:16
സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവര്‍ത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്വം വിടര്‍ത്തു കാണിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15:2
ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.
സദൃശ്യവാക്യങ്ങൾ 15:28
നീതിമാന്‍ മനസ്സില്‍ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.
സദൃശ്യവാക്യങ്ങൾ 29:11
മൂഢന്‍ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.
സഭാപ്രസംഗി 10:3
ഭോഷന്‍ നടക്കുന്ന വഴിയില്‍ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താന്‍ ഭോഷന്‍ എന്നു എല്ലാവര്‍ക്കും വെളിവാക്കും.