దరిద్రుడు
സദൃശ്യവാക്യങ്ങൾ 10:15
ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ.
സദൃശ്യവാക്യങ്ങൾ 19:7
ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാര്‍ എത്ര അധികം അകന്നുനിലക്കും? അവന്‍ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.
ഇയ്യോബ് 6:21-23
21
നിങ്ങളും ഇപ്പോള്‍ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങള്‍ പേടിക്കുന്നു.
22
എനിക്കു കൊണ്ടുവന്നു തരുവിന്‍ ; നിങ്ങളുടെ സമ്പത്തില്‍നിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിന്‍ ;
23
വൈരിയുടെ കയ്യില്‍നിന്നു എന്നെ വിടുവിപ്പിന്‍ ; നിഷ്ഠൂരന്മാരുടെ കയ്യില്‍നിന്നു എന്നെ വീണ്ടെടുപ്പിന്‍ എന്നിങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടോ?
ഇയ്യോബ് 19:13
അവര്‍ എന്റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാര്‍ എനിക്കു അന്യരായിത്തീര്‍ന്നു.
ഇയ്യോബ് 19:14
എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാര്‍ എന്നെ മറന്നുകളഞ്ഞു.
ഇയ്യോബ് 30:10
അവര്‍ എന്നെ അറെച്ചു അകന്നുനിലക്കുന്നു; എന്നെ കണ്ടു തുപ്പുവാന്‍ ശങ്കിക്കുന്നില്ല.
but
സദൃശ്യവാക്യങ്ങൾ 19:4
സമ്പത്തു സ്നേഹിതന്മാരെ വര്‍ദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 19:6
പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാന്‍ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതന്‍ .
എസ്ഥേർ 3:2
രാജാവിന്റെ വാതില്‍ക്കലെ രാജഭൃത്യന്മാര്‍ ഒക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു; രാജാവു അവനെ സംബന്ധിച്ചു അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊര്‍ദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്ക്കുരിച്ചതുമില്ല.
എസ്ഥേർ 5:10
എങ്കിലും ഹാമാന്‍ തന്നെത്താന്‍ അടക്കിക്കൊണ്ടു തന്റെ വീട്ടില്‍ ചെന്നു സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.
എസ്ഥേർ 5:11
ഹാമാന്‍ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാര്‍ക്കും രാജഭൃത്യന്മാര്‍ക്കും മേലായി തന്നെ ഉയര്‍ത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.