సత్పురుషునికి
സദൃശ്യവാക്യങ്ങൾ 8:35
എന്നെ കണ്ടെത്തുന്നവന്‍ ജീവനെ കണ്ടെത്തുന്നു; അവന്‍ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.
സങ്കീർത്തനങ്ങൾ 112:5
കൃപതോന്നി വായ്പകൊടുക്കുന്നവന്‍ ശുഭമായിരിക്കും; വ്യവഹാരത്തില്‍ അവന്‍ തന്റെ കാര്യം നേടും.
സഭാപ്രസംഗി 8:8
ആത്മാവിനെ തടുപ്പാന്‍ ആത്മാവിന്മേല്‍ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണ ദിവസത്തിന്മേല്‍ അധികാരമുള്ളവനുമില്ല; യുദ്ധത്തില്‍ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 11:24
അവന്‍ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കര്‍ത്താവിനോടു ചേര്‍ന്നു.
റോമർ 5:7
നീതിമാന്നു വേണ്ടി ആരെങ്കിലും മരിക്കുന്നതു ദുര്‍ല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാന്‍ തുനിയുമായിരിക്കും.
a man
സദൃശ്യവാക്യങ്ങൾ 1:31
അവര്‍ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാല്‍ തൃപ്തി പ്രാപിക്കയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 6:18
ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഔടുന്ന കാലും
സങ്കീർത്തനങ്ങൾ 9:15
ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയില്‍ താണു പോയി; അവര്‍ ഒളിച്ചുവെച്ച വലയില്‍ അവരുടെ കാല്‍ തന്നേ അകപ്പെട്ടിരിക്കുന്നു.
യെശയ്യാവ് 32:5-7
5
ഭോഷനെ ഇനി ഉത്തമന്‍ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.
6
ഭോഷന്‍ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവേക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവര്‍ക്കും പാനം മുടക്കിയുംകൊണ്ടു അവന്റെ ഹൃദയം നീതികേടും പ്രവര്‍ത്തിക്കും.
7
ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രന്‍ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാന്‍ അവന്‍ ദുരുപായങ്ങളെ നിരൂപിക്കുന്നു.