that
സദൃശ്യവാക്യങ്ങൾ 14:5
വിശ്വസ്തസാക്ഷി ഭോഷകു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷകു നിശ്വസിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14:25
സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷകു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.
1 ശമൂവേൽ 22:14
അഹീമേലെക്‍ രാജാവിനോടുതിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തന്‍ ആരുള്ളു? അവന്‍ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയില്‍ ചേരുന്നവനും രാജധാനിയില്‍ മാന്യനും ആകുന്നുവല്ലോ.
1 ശമൂവേൽ 22:15
അവന്നു വേണ്ടി ദൈവത്തോടു ചോദിപ്പാന്‍ ഞാന്‍ ഇപ്പോഴോ തുടങ്ങിയതു? അങ്ങനെയല്ല. രാജാവു അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയന്‍ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്നു ഉത്തരം പറഞ്ഞു.
but
സദൃശ്യവാക്യങ്ങൾ 6:19
ഭോഷകു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയില്‍ വഴക്കുണ്ടാക്കുന്നവനും തന്നേ.
സദൃശ്യവാക്യങ്ങൾ 19:5
കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന്‍ ഒഴിഞ്ഞുപോകയുമില്ല.
സദൃശ്യവാക്യങ്ങൾ 19:28
നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
സദൃശ്യവാക്യങ്ങൾ 21:28
കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേള്‍ക്കുന്നവന്നോ എപ്പോഴും സംസാരിക്കാം.
സദൃശ്യവാക്യങ്ങൾ 24:28
കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്‍ക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു.
മത്തായി 15:19
എങ്ങനെയെന്നാല്‍ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍ നിന്നു പുറപ്പെട്ടുവരുന്നു.
മത്തായി 26:59
കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 6:13
കള്ളസ്സാക്ഷികളെ നിറുത്തിഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
1 പത്രോസ് 3:16
ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവര്‍ നിങ്ങളെ പഴിച്ചു പറയുന്നതില്‍ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിന്‍ .