సరాళము
സദൃശ്യവാക്യങ്ങൾ 11:3
നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.
സദൃശ്യവാക്യങ്ങൾ 1:31
അവര്‍ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാല്‍ തൃപ്തി പ്രാപിക്കയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 1:32
ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.
സദൃശ്യവാക്യങ്ങൾ 5:22
ദുഷ്ടന്റെ അകൃത്യങ്ങള്‍ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാല്‍ അവന്‍ പിടിപെടും.
2 ശമൂവേൽ 17:23
എന്നാല്‍ അഹീഥോഫെല്‍ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തില്‍ വീട്ടിലേക്കു ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം കെട്ടി ഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയില്‍ അവനെ അടക്കം ചെയ്തു.
എസ്ഥേർ 7:3-10
3
അതിന്നു എസ്ഥേര്‍രാജ്ഞിരാജാവേ, എന്നോടു കൃപയുണ്ടെങ്കില്‍ രാജാവിന്നു തിരുവുള്ളമുണ്ടെങ്കില്‍ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഔര്‍ത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.
4
ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന്നു എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാല്‍ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കില്‍ വൈരിക്കു രാജാവിന്റെ നഷ്ടത്തിന്നു തക്ക പ്രതിശാന്തി കൊടുപ്പാന്‍ കഴിവില്ലെന്നു വരികിലും ഞാന്‍ മിണ്ടാതെ ഇരിക്കുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
5
അഹശ്വേരോശ്രാജാവു എസ്ഥേര്‍രാജ്ഞിയോടുഅവന്‍ ആര്‍? ഇങ്ങനെ ചെയ്‍വാന്‍ തുനിഞ്ഞവന്‍ എവിടെ എന്നു ചോദിച്ചു.
6
അതിന്നു എസ്ഥേര്‍വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാന്‍ തന്നേ എന്നു പറഞ്ഞു. അപ്പോള്‍ ഹാമാന്‍ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പില്‍ ഭ്രമിച്ചുപോയി.
7
രാജാവു ക്രോധത്തോടെ വീഞ്ഞുവിരുന്നു വിട്ടു എഴുന്നേറ്റു ഉദ്യാനത്തിലേക്കു പോയി; എന്നാല്‍ രാജാവു തനിക്കു അനര്‍ത്ഥം നിശ്ചയിച്ചു എന്നു കണ്ടിട്ടു ഹാമാന്‍ തന്റെ ജീവരക്ഷെക്കായി എസ്ഥേര്‍രാജ്ഞിയോടു അപേക്ഷിപ്പാന്‍ നിന്നു.
8
രാജാവു ഉദ്യാനത്തില്‍നിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോള്‍ എസ്ഥേര്‍ ഇരിക്കുന്ന മെത്തമേല്‍ ഹാമാന്‍ വീണുകിടന്നിരുന്നു; അന്നേരം രാജാവുഇവന്‍ എന്റെ മുമ്പാകെ അരമനയില്‍വെച്ചു രാജ്ഞിയെ ബലാല്‍ക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്റെ വായില്‍ നിന്നു വീണ ഉടനെ അവര്‍ ഹാമാന്റെ മുഖം മൂടി.
9
അപ്പോള്‍ രാജാവിന്റെ ഷണ്ഡന്മാരില്‍ ഒരുത്തനായ ഹര്‍ബ്ബോനാഇതാ, രാജാവിന്റെ നന്മെക്കായി സംസാരിച്ച മൊര്‍ദ്ദെഖായിക്കു ഹാമാന്‍ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടില്‍ നിലക്കുന്നു എന്നു രാജസന്നിധിയില്‍ ബോധിപ്പിച്ചു; അതിന്മേല്‍ തന്നേ അവനെ തൂക്കിക്കളവിന്‍ എന്നു രാജാവു കല്പിച്ചു.
10
അവര്‍ ഹാമാനെ അവന്‍ മൊര്‍ദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേല്‍ തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.
സങ്കീർത്തനങ്ങൾ 9:15
ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയില്‍ താണു പോയി; അവര്‍ ഒളിച്ചുവെച്ച വലയില്‍ അവരുടെ കാല്‍ തന്നേ അകപ്പെട്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 9:16
യഹോവ തന്നെത്താന്‍ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടന്‍ സ്വന്തകൈകളുടെ പ്രവൃത്തിയില്‍ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
മത്തായി 27:4
ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു.
മത്തായി 27:5
അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.