అహంకారము
സദൃശ്യവാക്യങ്ങൾ 3:34
പരിഹാസികളെ അവന്‍ പരിഹസിക്കുന്നു; എളിയവക്കോ അവന്‍ കൃപ നലകുന്നു.
സദൃശ്യവാക്യങ്ങൾ 3:35
ജ്ഞാനികള്‍ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയര്‍ച്ചയോ അപമാനം തന്നേ.
സദൃശ്യവാക്യങ്ങൾ 16:18
നാശത്തിന്നു മുമ്പെ ഗര്‍വ്വം; വീഴ്ചകൂ മുമ്പെ ഉന്നതഭാവം.
സദൃശ്യവാക്യങ്ങൾ 16:19
ഗര്‍വ്വികളോടുകൂടെ കവര്‍ച്ച പങ്കിടുന്നതിനെക്കാള്‍ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.
ദാനീയേൽ 4:30-32
30
ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേല്‍ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.
31
ഈ വാക്കു രാജാവിന്റെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ, സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാല്‍നെബൂഖദ് നേസര്‍രാജാവേ, നിന്നോടു ഇതു കല്പിക്കുന്നുരാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.
32
നിന്നെ മനുഷ്യരുടെ ഇടയില്‍നിന്നു നീക്കിക്കളയും; നിന്റെ പാര്‍പ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേല്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.
ലൂക്കോസ് 14:8-11
8
ഒരുത്തന്‍ നിന്നെ കല്യാണത്തിന്നു വിളിച്ചാല്‍ മുഖ്യാസനത്തില്‍ ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവന്‍ വിളിച്ചിരിക്കാം.
9
പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവന്‍ വന്നുഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോള്‍ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തുപോയി ഇരിക്കേണ്ടിവരും.
10
നിന്നെ വിളിച്ചാല്‍ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവന്‍ വരുമ്പോള്‍ നിന്നോടുസ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നുപറവാന്‍ ഇടവരട്ടെ; അപ്പോള്‍ പന്തിയില്‍ ഇരിക്കുന്നവരുടെ മുമ്പില്‍ നിനക്കു മാനം ഉണ്ടാകും.
11
തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
ലൂക്കോസ് 18:14
അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന്‍ അങ്ങനെയല്ല. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
but
സദൃശ്യവാക്യങ്ങൾ 15:33
യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.
1 കൊരിന്ത്യർ 8:1
വിഗ്രഹാര്‍പ്പിതങ്ങളുടെ കാര്‍യ്യം പറഞ്ഞാലോ നമുക്കെല്ലാവര്‍ക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീര്‍പ്പിക്കുന്നു; സ്നേഹമോ ആത്മികവര്‍ദ്ധന വരുത്തുന്നു.
1 കൊരിന്ത്യർ 8:2
താന്‍ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കില്‍ അറിയേണ്ടതുപോലെ അവന്‍ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.